ETV Bharat / state

ചാലിയാർ കടക്കാൻ പാലം ഇല്ല; ആദിവാസി യുവതി പുഴയുടെ തീരത്ത് പ്രസവിച്ചു - tribal women news malappuram

മുണ്ടേരി വാണിയംപുഴ ആദിവാസി കോളനിയിലെ 27കാരിയാണ് പെൺകുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചു പോയതിനാല്‍ കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലാണ് യുവതിയെ മറുകരയില്‍ എത്തിച്ചത്.

ആദിവാസി യുവതി പ്രസവിച്ചു  ചാലിയാർ തീരത്ത് യുവതി പ്രസവിച്ചു  മുണ്ടേരി വാണിയംപുഴ ആദിവാസി കോളനി  adhivasi women delivery chaliyar river bank  adhivasi women malappuram news  tribal women news malappuram  tribal women delivery news
ചാലിയാർ കടക്കാൻ പാലം ഇല്ല; ആദിവാസി യുവതി പുഴയുടെ തീരത്ത് പ്രസവിച്ചു
author img

By

Published : Jun 28, 2020, 4:04 PM IST

Updated : Jun 28, 2020, 8:56 PM IST

മലപ്പുറം: ചാലിയാർ കടക്കാൻ പാലം ഇല്ലാത്തതിനാല്‍ ആദിവാസി യുവതി ചാലിയാറിന്‍റെ തീരത്തെ മണല്‍ പരപ്പില്‍ പ്രവസിച്ചു. മുണ്ടേരി വാണിയംപുഴ ആദിവാസി കോളനിയിലെ 27കാരിയാണ് ഇന്നലെ പെൺകുഞ്ഞിന് ജന്മം നല്‍കിയത്.

ചാലിയാർ കടക്കാൻ പാലം ഇല്ല; ആദിവാസി യുവതി പുഴയുടെ തീരത്ത് പ്രസവിച്ചു

വനം സ്റ്റേഷനിലെ സ്ട്രക്‌ചറിലാണ് വാണിയംപുഴ കോളനിയില്‍ നിന്നും യുവതിയെ ചാലിയാറിന്‍റെ ഇരുട്ടുകുത്തി കടവിലെത്തിച്ചത്. കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചുപോയതിനാല്‍ കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലാണ് യുവതിയെ മറുകരയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസ് വിളിച്ചെങ്കിലും വഴിക്കടവില്‍ നിന്ന് ആംബുലൻസ് എത്തുന്നതിന് മുൻപ് പുഴയുടെ തീരത്ത് യുവതി പ്രസവിച്ചു. കൂടെ ഉണ്ടായിരുന്നവർ തുണികൾ കൊണ്ട് മറകെട്ടിയാണ് യുവതിക്ക് പ്രസവിക്കാൻ സ്ഥലം ഒരുക്കിയത്. ആംബുലൻസിലെ നഴ്‌സ് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് യുവതിയെ മാറ്റി.

കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോയ പാലത്തിന് പകരം പുതിയ പാലം വേണമെന്ന ആവശ്യം ജില്ല ഭരണകൂടത്തിന്‍റെ സാന്നിധ്യത്തിൽ ചേർന്ന ഊരുകൂട്ടത്തിൽ ഉന്നയിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പകരം ജില്ലയിലെ റവന്യൂ ജീവനക്കാർ സമാഹരിച്ച തുക കൊണ്ട് തൂക്കുപാലം നിർമിക്കുകയായിരുന്നു. എന്നാൽ, ആറര ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച പാലം കോളനിക്കാർക്ക് ഉപയോഗിക്കാനാകാതെ വിധം നശിച്ചതാണ് ദുരിതത്തിന് കാരണം.

Last Updated : Jun 28, 2020, 8:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.