മലപ്പുറം: ഡല്‍ഹി കലാപത്തെക്കുറിച്ച് വർഗീയ പരാമർശം നടത്തിയ തിരൂർ സ്റ്റേഷനിലെ പൊലീസുകാരനെതിരെ പരാതി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊളപ്പുറം സ്വദേശിയും തിരൂർ പൊലീസ് സ്റ്റേഷൻ സിവിൽ ഓഫീസറുമായ രജിഷിനെതിരെയാണ് പരാതി. എ.ആർ നഗർ മുസ്ലിം യൂത്ത് ലീഗാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. വർഗീയ പരാമർശങ്ങൾ നടത്തിയ രജീഷിന്‍റെ ഫേസ്ബുക്കിൽ പോസ്റ്റ് നാട്ടിൽ നിലവിലുള്ള ഐക്യം തകർക്കുന്നതിനും മറ്റു സംഘർഷങ്ങൾക്കും വഴിയൊരുക്കുമെന്നാണ് പരാതിയിൽ പറയുന്നത്.
വർഗീയ പരാമർശം; പൊലീസുകാരനെതിരെ നടപടി വേണമെന്ന് ആവശ്യം - വർഗീയ പരാമർശം
എ.ആർ നഗർ മുസ്ലിം യൂത്ത് ലീഗാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്