ETV Bharat / state

കൊണ്ടോട്ടി ബലാത്സംഗശ്രമം : പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും - പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും

പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാവില്ലെന്ന് പൊലീസ്

minor accused in the kondotty rape case will be produced before the juvenile justice board  accused in the kondotty rape case will be produced before the juvenile justice board  kondotty rape case  accused in the kondotty rape case will be produced before the juvenile justice board  juvenile justice board  കൊണ്ടോട്ടി ബലാല്‍സംഗശ്രമം  കൊണ്ടോട്ടി ബലാല്‍സംഗശ്രമ കേസ്  കൊണ്ടോട്ടി  പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും  ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്
കൊണ്ടോട്ടി ബലാല്‍സംഗശ്രമം: പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും
author img

By

Published : Oct 26, 2021, 7:21 PM IST

Updated : Oct 26, 2021, 7:41 PM IST

മലപ്പുറം : കൊണ്ടോട്ടി ബലാത്സംഗശ്രമക്കേസ് പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാവില്ലെന്ന് മലപ്പുറം എസ്‌പി എസ്. സുജിത്ത് ദാസ് പറഞ്ഞു. മെഡിക്കല്‍ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിക്കുമെന്നും എസ്‌പി വ്യക്തമാക്കി.

കൊണ്ടോട്ടി ബലാത്സംഗശ്രമം : പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും

READ MORE: നട്ടുച്ചക്ക് നടുറോഡില്‍ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15കാരൻ കസ്റ്റഡിയില്‍

തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു ആക്രമണം. കൊണ്ടോട്ടി കൊട്ടുകര കോടങ്ങാട് വച്ചാണ് പെണ്‍കുട്ടിയെ 15 കാരന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. കൈകള്‍ കെട്ടിയ ശേഷം ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ തിരുകിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിച്ചു. യുവതിയുടെ കഴുത്തിനും തലയ്ക്കും നല്ല പരിക്കുണ്ട്. ചെറുത്തുനിന്നതിനാല്‍ ജീവാപായമുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു.

ബലാത്സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ആശുപത്രി വിട്ടു. അതേസമയം പ്രതിയായ പതിനഞ്ചുകാരൻ ജൂഡോ ചാംപ്യനാണെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി.

Last Updated : Oct 26, 2021, 7:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.