ETV Bharat / state

തളർച്ചയിലും തളരാത്ത പോരാട്ട വീര്യവുമായി അബ്‌ദു - അബ്‌ദു

16-ാം വയസിൽ വീട്ടുപറമ്പിലെ മാവിൽ നിന്നും വീണതിനെ തുടർന്ന് അരക്ക് താഴേക്ക് പൂർണമായി തളർന്നു പോയ അബ്‌ദു , പെൻഷൻ തുകയിൽ നിന്നും 1300 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

malappuram  cmdrf  abu  abdu  അബ്‌ദു  മലപ്പുറം
തളർച്ചയിലും തളരാത്ത പോരാട്ട വീര്യവുമായി അബ്‌ദു
author img

By

Published : Apr 28, 2020, 12:33 PM IST

Updated : Apr 28, 2020, 12:43 PM IST

മലപ്പുറം: നാടൊന്നാകെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ തനിക്കും സംഭാവന നൽകാൻ കഴിഞ്ഞതിന്‍റെ സന്തോഷതിലാണ് മൈലാടി സ്വദേശിയായ ആമ്പുക്കാടൻ അബ്‌ദു. പെൻഷൻ തുകയിൽ നിന്നും അബ്‌ദു 1300 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

16-ാം വയസിൽ വീട്ടുപറമ്പിലെ മാവിൽ നിന്നും വീണതിനെ തുടർന്ന് അരക്ക് താഴേക്ക് പൂർണമായി തളർന്നു പോയ അബ്‌ദു 50 വർഷമായി കിടക്കയിലാണ്. നാട് മഹാമാരിയിൽ പ്രയാസപ്പെടുപ്പോൾ 66 വയസുകാരനായ തനിക്ക് ഇത്രമാത്രമേ നൽകാനാകുന്നുള്ളു എന്ന സങ്കടവും അബ്‌ദുവിനുണ്ട്.

ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി.ഉസ്മാൻ വീട്ടിലെത്തി തുക കൈപ്പറ്റി. തുക നിലമ്പൂർ തഹസിൽദാർക്ക് കൈമാറുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. പ്രളയ സമയത്ത് അബ്‌ദുവിന്‍റെ കൂട്ടായ്മ 10,000 രൂപ നൽകിയിരുന്നു. കൊവിഡ് പ്രതിരോധത്തിനായി മാസ്കും അബ്‌ദു നിർമിച്ചു നൽകുന്നുണ്ട്.

Last Updated : Apr 28, 2020, 12:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.