മലപ്പുറം: കുറ്റിപ്പുറത്ത് ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കെൽട്രോൺ കടവിൽ കുളിക്കാനിറങ്ങിയ എടപ്പാൾ കോലളമ്പ് വൈദ്യർമൂല സ്വദേശിയാണ് ഷുഹൈബാണ് (20) മുങ്ങിമരിച്ചത്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് ശേഷം നാല് സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയതായിരുന്നു സുഹൈബ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഷുഹൈബിനെ കരക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു - ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കെൽട്രോൺ കടവിൽ കുളിക്കാനിറങ്ങിയ യുവാവാണ് മുങ്ങിമരിച്ചത്.
![ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു A young man drowned while bathing in Bharathapuzha ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു വിദ്യർഥി പുഴയിൽ മുങ്ങിമരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11502620-thumbnail-3x2-sdg.jpg?imwidth=3840)
ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു