മലപ്പുറം : കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടി അങ്ങാടിപ്പുറം ടൗണിൽ കോൺഗ്രസിന്‍റെ നിരാഹാര സമരം. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ.എസ് അനീഷിന്‍റെ നേതൃത്വത്തിലാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ഏകദിന നിരാഹാര സമരം നടത്തിയത്. കട്ടുപ്പാറ ശുദ്ധജല പദ്ധതിയിലൂടെയാണ് അങ്ങാടിപ്പുറത്തിന് കുടിവെള്ളം ലഭിച്ചിരുന്നത്. എന്നാൽ മോട്ടോർ തകരാറാണ് എന്ന കാരണം പറഞ്ഞ് മാസങ്ങളായി കുടിവെള്ളം നിഷേധിച്ചിരിക്കുകയാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ.എസ് അനീഷ് പറഞ്ഞു. റംസാൻ കാലത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായതോടെയാണ് കോൺഗ്രസ് സമരവുമായി രംഗത്ത് എത്തിയത്. സത്യഗ്രഹം ഓൺലൈൻ വഴി മുൻ ഡി.സി.സി വൈസ് പ്രസിഡണ്ട് പി. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കുടിവെള്ള ക്ഷാമം; നിരാഹാര സമരവുമായി കോൺഗ്രസ് പ്രവർത്തകർ - നിരാഹാര സമരം
റംസാൻ കാലത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായതോടെയാണ് കോൺഗ്രസ് സമരവുമായി രംഗത്ത് എത്തിയത്. സത്യഗ്രഹം ഓൺലൈൻ വഴി മുൻ ഡി.സി.സി വൈസ് പ്രസിഡണ്ട് പി. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.