മലപ്പുറം: വറ്റല്ലൂരില്‍ റമദാന്‍ കാലത്ത് മുസ്‌ലിം പള്ളി പെയിന്‍റടിച്ച് പ്രവാസിയായ ഹിന്ദു യുവാവ്. വെറ്റല്ലൂര്‍ സ്വദേശി സൂര്യനാരായണനാണ് ഉമറുല്‍ ഫാറൂഖ് മസ്‌ജിദ് പെയിന്‍റടിച്ച് നവീകരിച്ചത്. റമദാന്‍ വ്രാതാരംഭം അടുത്തിട്ടും നിസ്ക്കാര പള്ളി പെയിന്‍റടിക്കാത്തത് അറിഞ്ഞതോടെയാണ് സൂര്യനാരായണന്‍ ഇതിന് മുന്‍കൈയെടുത്തത്. തന്‍റെ ആഗ്രഹം ഉടന്‍ തന്നെ പള്ളി കമ്മിറ്റിയില്‍ അറിയിച്ചു. ജാതിമത വേലിക്കെട്ടുകളില്ലാത്ത വറ്റല്ലൂരില്‍ പള്ളികമ്മിറ്റിക്ക് നാരായണന്‍റെ ആഗ്രഹം കേട്ടപ്പോള്‍ കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല.
സൂര്യനാരായണന്‍ തന്നെ ജോലിക്കാരെ ഏര്‍പ്പാടാക്കി നോമ്പ് കാലം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുന്‍പേ ജോലികള്‍ പൂര്‍ത്തിയാക്കി. പ്രവാസിയായ ഇദ്ദേഹം സഹോദരന്‍ അജയകുമാര്‍ വഴിയാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്.
സൂര്യനാരായണന്‍റെ പ്രവര്‍ത്തി മലപ്പുറത്തിന്‍റെ മത സൗഹാര്‍ദ്ദത്തിന്‍റെ കാഴ്ച്ചയാണ്. ഇതേ കുറിച്ച് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചതോടെ നിരവധി പേരാണ് അഭിനന്ദങ്ങളുമായി സൂര്യ നാരായണനെ തേടിയെത്തുന്നത്.
also read: മാര്‍ത്തോമ പള്ളിയങ്കണത്തില്‍ മുഴങ്ങിയത് മതസൗഹാര്‍ദത്തിന്‍റെ ബാങ്ക് വിളി