മലപ്പുറം: ഷാർജയിൽ നിന്നെത്തി വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്ന 48 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ ഓലപീടിക ഇരട്ടക്കുളം അരിപുറത്ത് സുരേന്ദ്രനാണ് മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് നാട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ തനിച്ച് കഴിയുകയായിരുന്നു. വീട്ടുകാർ ഭക്ഷണവുമായി എത്തിയപ്പോഴാണ് നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സ്രവപരിശോധനയ്ക്കായി മഞ്ചേരി മെഡി. കോളജ് ആശുപത്രിയിലേക്കയച്ചു. ഫലം കിട്ടിയതിന് ശേഷമായിരിക്കും സംസ്കാരം.
ഷാർജയിൽ നിന്നെത്തി വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്ന 48 വയസുകാരൻ മരിച്ചു - died
താനൂർ ഓലപീടിക ഇരട്ടക്കുളം അരിപുറത്ത് സുരേന്ദ്രനാണ് മരിച്ചത്