ETV Bharat / state

ചാലിയാറിൽ  ദുരന്തനിവാരണ സേന രൂപികരിച്ചു - ചാലിയാർ

പഞ്ചായത്ത് തല സേനയിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആശാ വർക്കർമാർ, ക്ലബ് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ എന്നിവരാണ് ദുരന്തനിവാരണ സേനയിലെ അംഗങ്ങൾ

ചാലിയാർ  മലപ്പുറം  20 അംഗ ദുരന്തനിവാരണ സേന  ദുരന്തനിവാരണ സേന  malappuram  disaster response force  ചാലിയാർ
ചാലിയാറിൽ  20 അംഗ ദുരന്തനിവാരണ സേന രൂപികരിച്ചു
author img

By

Published : Jan 15, 2020, 7:15 PM IST

മലപ്പുറം: പ്രളയത്തെ നേരിടാനായി ചാലിയാറിൽ ഇരുപതംഗ ദുരന്തനിവാരണ സേന രൂപികരിച്ചു. ചാലിയാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ദുരന്തനിവാരണ സേന വർക്കിങ് ഗ്രൂപ്പ് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മറ്റി ചെയർപേഴ്സൺ അച്ചാമ്മ ജോസഫ് അധ്യക്ഷനായി. ഓരോ വാർഡുകളിലും 20 അംഗ ദുരന്തനിവാരണ സേന രൂപികരിക്കും. പഞ്ചായത്ത് തല സേനയിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആശാ വർക്കർമാർ, ക്ലബ് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ എന്നിവരാണ് ദുരന്തനിവാരണ സേനയിലെ അംഗങ്ങൾ.

ദുരന്തമുണ്ടായാൽ മുന്നറിയിപ്പ് നൽകാൻ, രക്ഷാപ്രവർത്തനങ്ങൾ നടത്താൻ, പുനരധിവാസ സ്ഥലത്ത് എത്തിക്കാൻ, ആരോഗ്യ ശുചീകരണം ഇങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷം തുടർച്ചയായി പ്രളയം നേരിട്ട പഞ്ചായത്ത് എന്ന നിലയിലാണ് ദുരന്തനിവാരണ സേനക്ക് രൂപം നൽകിയത്. ഗ്രാമ പഞ്ചയത്തിലെ കുറുവൻ പുഴയിൽ നിന്നും പ്രളയ സമയത്ത് ആറ് പേരെ രക്ഷപ്പെടുത്തിയ അജി പാലാത്ത്, കമാൽ കളത്തിങ്ങൽ ബിനിഷ് എന്നിവരെ മെമന്‍റോകൾ നൽകി ആദരിച്ചു.

Intro:പ്രളയത്തെ നേരിടാൻ ചാലിയാറിൽ ദുരന്തനിവാരണ സേന രൂപികരിച്ചു, 20 അംഗങ്ങളാണ് സേനയിലുള്ളത്Body:പ്രളയത്തെ നേരിടാൻ ചാലിയാറിൽ ദുരന്തനിവാരണ സേന രൂപികരിച്ചു, 20 അംഗങ്ങളാണ് സേനയിലുള്ളത്, ചാലിയാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ദുരന്തനിവാരണ സേന വർക്കിംഗ് ഗ്രൂപ്പ് യോഗം ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡെന്റ് പി.ടി.ഉസ്മാൻ ഉദ്ഘാടനം ചെയതു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അച്ചാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു,, ഓരോ വാർഡുകളിലും 20 അംഗ ദുരന്തനിവാരണ സേന രൂപികരിക്കും, പഞ്ചായത്ത്തല സേനയിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആശാ വർക്കർമാർ, ക്ലബ് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ,സാമൂഹ്യ സന്ധ പ്രവർത്തകർ എന്നിവർ അംഗങ്ങളാണ്,, മുരന്തനിവാരണ സേനയെ നാലായി തരം തിരിച്ചിട്ടുണ്ട്. ദുരന്തമുണ്ടായാൽ മുന്നറിയിപ്പ് നൽകാൻ, രക്ഷാപ്രവർത്തനങ്ങൾ നടത്താൻ, പുനരധിവാസസ്ഥലത്ത് എത്തിക്കാൻ, ആരോഗ്യ ശുചീകരണം ഇങ്ങനെ4 ആയി തിരിച്ചിട്ടുണ്ട്, കഴിഞ്ഞ രണ്ടു വർഷം തുടർച്ചയായി പ്രളയം നേരിട്ട പഞ്ചായത്ത് എന്ന നിലയിലാണ് ദുരന്തനിവാരണ സേനക്ക് രൂപം നൽകിയത്. ഗ്രാമ പഞ്ചയത്തിലെ കുറുവൻ പുഴയിൽ നിന്നും പ്രളയ സമയത്ത് 6 പേരെ രക്ഷപ്പെടുത്തിയ അജി പാലാത്ത്.കമാൽ കളത്തിങ്ങൽ ബിനിഷ് എന്നിവരെ മെമ്മന്റോകൾ നൽകി ആദരിച്ചു, ചാലിയാർ കടു: ബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അരുൺകുമാർ, കിലയുടെ ഫാക്കൽറ്റി ചന്ദ്രൻ എന്നിവർ ക്ലാസെടുത്തു, ഗ്രാമ പഞ്ചായത്ത് അംഗക്കളായ തോണിക്കടവൻ ഷൗക്കത്ത്, ബിന്ദു തൊട്ടി യൻ, ബിന്ദു സുരേഷ് ,റീനാ രാഘവൻ, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചുConclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.