ETV Bharat / state

അനധികൃതമായി കരിങ്കല്ല്, ചെങ്കല്ല്  എന്നിവ കടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു - revenue department

അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നവംബര്‍ മുതല്‍  ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കിയത്

അനധികൃതമായി കരിങ്കല്ല്, ചെങ്കല്ല്  എന്നിവ കടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു  58 vehicles were caught at malappuram  illegal mining  revenue department  കരിങ്കല്ല്, ചെങ്കല്ല്  എന്നിവ കടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു
അനധികൃതമായി കരിങ്കല്ല്, ചെങ്കല്ല്  എന്നിവ കടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു
author img

By

Published : Dec 12, 2019, 3:00 AM IST

മലപ്പുറം : ജില്ലയില്‍ അനധികൃതമായി കരിങ്കല്ല്, ചെങ്കല്ല് എന്നിവ കടത്തിയ 58 വാഹനങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങളില്‍ നിന്നും 8,59,200 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്‌. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നവംബര്‍ മുതല്‍ ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കിയത്. തിരൂര്‍ താലൂക്കില്‍ നിന്ന് 31 വാഹനങ്ങളും കൊണ്ടോട്ടി താലൂക്കില്‍ നിന്ന് 27 വാഹനങ്ങളുമാണ് പിടിച്ചെടുത്തത്.

കൊണ്ടോട്ടി താലൂക്കില്‍ നിന്ന് പിടിച്ചെടുത്ത 27 വാഹനങ്ങള്‍ക്ക് 4,54,200 രൂപയും തിരുരില്‍ നിന്നും പിടിച്ചെടുത്ത 31 വാഹനങ്ങളില്‍ നിന്നും 3,25,000 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്‌. കൂടാതെ പെരിന്തല്‍മണ്ണ, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ നിന്നും മുപ്പതിനായിരവും, 50000 രൂപയും പിഴ ഈടാക്കി. അനധികൃത ഖനനം നടത്തിയതിനും അവ വാഹനങ്ങളില്‍ കടത്തി കൊണ്ടുപോയതിനും വാഹന ഉടമകള്‍ക്കെതിരെയും സ്ഥല ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജില്ലയിലെ അനധികൃത ഖനനത്തിനെതിരെ തുടര്‍ന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് വ്യക്തമാക്കി.

Intro:മലപ്പുറം ജില്ലയിൽ അനധികൃത ഖനനം നടത്തിയ സ്ഥലങ്ങളും വാഹനങ്ങളും പരിശോധന നടത്തി. പരിശോധനയിൽ
ജില്ലയില്‍ 58 വാഹനങ്ങള്‍ പിടിച്ചെടുത്തു,
8. 59 ലക്ഷം പിഴ ഈടാക്കി.
Body:
ജില്ലയില്‍ അനധികൃതമായി കരിങ്കല്ല്/ ചെങ്കല്ല് കടത്തികൊണ്ടു പോയ 58 വാഹനങ്ങള്‍ പിടിച്ചെടുത്തു. 8,59,200 രൂപ പിഴ ഈടാക്കി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നവംബര്‍ മാസങ്ങളില്‍ ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കിയത്. തിരൂര്‍ താലൂക്കില്‍ നിന്ന് 31 വാഹനങ്ങളും കൊണ്ടോട്ടി താലൂക്കില്‍ നിന്ന് 27 വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. കൊണ്ടോട്ടി താലൂക്കില്‍ നിന്ന് പിടിച്ചെടുത്ത 27 വാഹനങ്ങള്‍ക്ക് 4,54,200 രൂപയും തിരൂരില്‍ 31 വാഹനങ്ങളിലായി 3,25,000 ഉം പെരിന്തല്‍മണ്ണയില്‍ 30,000 ഉം തിരൂരങ്ങാടിയില്‍ 50,000 രൂപയുമാണ് പിഴ ഈടാക്കിയത്. അനധികൃത ഖനനം നടത്തിയതിനും അവ വാഹനങ്ങളില്‍ കടത്തി കൊണ്ടുപോയതിനും വാഹന ഉടമകള്‍ക്കെതിരെയും സ്ഥല ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജില്ലയിലെ അനധികൃത ഖനനത്തിനെതിരെ തുടര്‍ന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.Conclusion:Etv bharat malapuram

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.