ETV Bharat / state

മലപ്പുറം ജില്ലയിൽ 50000 ആന്‍റിജന്‍ കിറ്റുകളും 20 വെന്‍റിലേറ്ററുകളും അടിയന്തരമായി വാങ്ങും

രോഗ നിര്‍ണ്ണയം വേഗത്തിലാക്കുന്നതിനാണ് ആന്‍റിജന്‍ കിറ്റുകള്‍ വാങ്ങി കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത്

ആന്‍റിജന്‍ കിറ്റ്  വെന്‍റിലേറ്റർ  കൊവിഡ്  ഗോപാലകൃഷ്ണൻ  ദുരന്തനിവാരണ അതോറിറ്റി  ഓക്‌സിജന്‍  Covid 19  Corona  K Gopalakrishnan  50,000 antigen kits and 20 ventilators will be procured immediately In Malappuram district  antigen kits  ventilator  Malappuram district
മലപ്പുറം ജില്ലയിൽ 50000 ആന്‍റിജന്‍ കിറ്റുകളും 20 വെന്‍റിലേറ്ററുകളും അടിയന്തരമായി വാങ്ങും
author img

By

Published : May 20, 2021, 3:02 AM IST

മലപ്പുറം: മലപ്പുറം ജില്ലയിലെ കൊവിഡ് രോഗികളുടെയും ചികിത്സയിലുള്ളവരുടെയും എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് പരിഗണിച്ച് 50000 ആന്‍റിജന്‍ കിറ്റുകളും 20 വെന്‍റിലേറ്ററുകളും അടിയന്തരമായി വാങ്ങാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.

രോഗ നിര്‍ണ്ണയം വേഗത്തിലാക്കുന്നതിനാണ് കൂടുതല്‍ ആന്‍റിജന്‍ കിറ്റുകള്‍ വാങ്ങി കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ആന്‍റിജന്‍ കിറ്റുകള്‍ രണ്ടു ദിവസത്തിനകം ജില്ലയില്‍ എത്തിക്കും. 20 വെന്‍റിലേറ്ററുകളും ഉടന്‍ വാങ്ങും. ജില്ലയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നഴ്‌സുമാരുടെ ദിവസവേതനം 1100 രൂപയാക്കാനും യോഗം തീരുമാനിച്ചു.

READ MORE: കൊവിഡ് ബാധിതരായ ഗർഭിണികൾക്ക് വണ്ടൂരിൽ പ്രസവ സൗകര്യം ഒരുങ്ങുന്നു

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം കെ റഫീഖ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, എഡിഎം എം സി റജില്‍, സബ് കലക്ടര്‍ കെ എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍ (ഡി എം) ഡോ. ജെ. ഒ അരുണ്‍, എന്‍എച്ച്എം പ്രോജക്ട് ഡയറക്ടര്‍ ഡോ. ഷിബുലാല്‍, തഹസില്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ഡിഡിഎംഎ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.