ഹൃദയ സംബന്ധമായ അസുഖമുള്ള മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിൽ എത്തിച്ചു. അഞ്ച് മണിക്കൂർ കൊണ്ടാണ് കുഞ്ഞിനെ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്നും ശ്രീ ചിത്രയിൽ എത്തിച്ചത്. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശികളായ കളത്തിൽ നജാദ് - ഇർഫാന ദമ്പതികളുടെ മകനാണ്.
തൃശ്ശൂരിൽ നിന്നെത്തിയ ആരോഗ്യ വകുപ്പിന്‍റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള KL 02 BD 8296 എന്ന നമ്പർ ആംബുലൻസാണ് കുട്ടിയെ എത്തിച്ചത്.