ETV Bharat / state

മലപ്പുറത്ത് 166 പേരുടെ കൊവിഡ്‌ പരിശോധനാ ഫലം നെഗറ്റീവ് - ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്

covid 19  മലപ്പുറത്ത് 166 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്  മലപ്പുറം  കൊവിഡ്‌ 19  പരിശോധനക്കയച്ച സാമ്പിളുകളില്‍ 166 പേര്‍ക്ക് നെഗറ്റീവെന്ന് സ്ഥിരീകരിച്ചു  ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്  ഐസൊലേഷന്‍ വാര്‍ഡ്
മലപ്പുറത്ത് 166 പേരുടെ കൊവിഡ്‌ പരിശോധനാ ഫലം നെഗറ്റീവ്
author img

By

Published : Mar 16, 2020, 8:59 AM IST

മലപ്പുറം: ജില്ലയില്‍ കൊവിഡ്‌ 19 പരിശോധനക്കയച്ച സാമ്പിളുകളില്‍ 166 പേര്‍ക്ക് നെഗറ്റീവെന്ന് സ്ഥിരീകരിച്ചു. 205 സാമ്പിളുകളാണ് രണ്ടാം ഘട്ട വിദഗ്ധ പരിശോധനകള്‍ക്കായി അയച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ജില്ലയില്‍ 294 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17 പേര്‍ ആശുപത്രികളിലും 277 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഞായറാഴ്‌ച 47 പേര്‍ക്ക് കൂടി നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പത്ത് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാല് പേരുമാണുള്ളത്. ഇതില്‍ എട്ട് പേര്‍ സൗദി അറേബ്യയില്‍ നിന്നും അഞ്ച് പേര്‍ യു.എ.ഇയില്‍ നിന്നും എത്തിയവരാണ്. യു.കെ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ യാത്രക്കാരും തിരിച്ചെത്തിയവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരുമാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.