ETV Bharat / state

ഏറനാട് മണ്ഡലത്തിൽ ആശങ്ക വേണ്ടെന്ന് പി.കെ ബഷീര്‍ എംഎല്‍എ

ഏറനാട് മണ്ഡലത്തിൽ റിപ്പോർട്ട് ചെയ്‌ത ഏക കൊവിഡ് രോഗി സുഖം പ്രാപിച്ചു വരുന്നതായും ആശങ്ക വേണ്ടെന്നും എംഎൽഎ

1458-under-treatment  ernad-assembly  ഏറനാട് മണ്ഡലം  നീരിക്ഷണത്തിൽ  ഏക കൊവിഡ് രോഗി  സുഖം പ്രാപിച്ചു
ഏറനാട് മണ്ഡലത്തിൽ ആശങ്ക വേണ്ടെ;പി.കെ.ബഷീർ എംഎൽഎ
author img

By

Published : Apr 4, 2020, 5:10 PM IST

മലപ്പുറം: ഏറനാട് മണ്ഡലത്തിൽ 1458 പേർ കൊവിഡ് നീരിക്ഷണത്തിലുണ്ടെന്ന് പി.കെ ബഷീർ എംഎൽഎ. മണ്ഡല പരിധിയിൽ റിപ്പോർട്ട് ചെയ്‌ത ഏക കൊവിഡ് രോഗി സുഖം പ്രാപിച്ചു വരുന്നതായും ആശങ്ക വേണ്ടെന്നും എംഎൽഎ. നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 500ഓളംപേർ വിദേശത്തു നിന്നും വന്നവരാണ്. 350 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 550പേർ മറ്റ് ജില്ലകളിൽ നിന്നും എത്തിയവരുമാണ്. ചാലിയാർ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർ നീരിക്ഷണത്തിലുള്ളത്.

ഏറനാട് മണ്ഡലത്തിൽ ആശങ്ക വേണ്ടെ;പി.കെ.ബഷീർ എംഎൽഎ

ചാലിയാർ 345,അരീക്കോട് 162, കാവനൂർ 295, കീഴുപറമ്പ് 149, കുഴിമണ്ണ 97, ഊർങ്ങാട്ടിരി 185, എടവണ്ണ 220 എന്നിങ്ങനെയാണ് പഞ്ചായത്തുകൾ തിരിച്ചുള്ള കണക്കെന്നും എംഎൽഎ പറഞ്ഞു. ഓരോ പഞ്ചായത്തിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കായി 6000 മാസ്‌കുകൾ ലഭ്യമാക്കും. മണ്ഡല പരിധിയിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ എത്തിക്കുന്നുണ്ട്. നിലവിൽ ഏറനാട് മണ്ഡലത്തിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും എംഎൽഎ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.