ETV Bharat / state

മലപ്പുറത്ത് 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ

കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

നിരോധനാജ്ഞ  മലപ്പുറം കൊവിഡ്  malappuram covid  55 panchayat in malappuram  144 issued
മലപ്പുറത്ത് 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ
author img

By

Published : May 1, 2021, 8:36 PM IST

മലപ്പുറം: കൊവിഡ് രോഗ ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് മലപ്പുറം ജില്ല ഭരണകൂടം. 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി കലക്ടർ ഉത്തരവിട്ടു. കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Also Read:സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിൻ വൈകും

ചൊവ്വാഴ്‌ച മുതൽ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചു. ജില്ലയിൽ ഇന്ന് 3354 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 3173 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.