മലപ്പുറം : അമ്മയുടെ ഒത്താശയോടെ കാമുകന്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച പതിനൊന്നുകാരിയെ ചൈല്‍ഡ് ലൈനും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. അമ്മയെ പൊലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ മുത്തച്ഛനാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്.
മറ്റൊരു ജില്ലയില്‍ നിന്നാണ് യുവതിയും കാമുകനും മലപ്പുറത്ത് വന്ന് താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു യുവതി. ക്രൂരമായ പീഡനമാണ് കുട്ടിക്ക് നേരെ പല തവണകളായി ഉണ്ടായതെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയര്‍മാൻ പറഞ്ഞു.
Also Read:എസ്.എഫ്.ഐ അതിക്രമം : എ.ഐ.എസ്.എഫ് വനിതാനേതാവിന്‍റെ മൊഴിയെടുത്തു
പൊലീസ് സഹായത്തോടെ രക്ഷപ്പെടുത്തിയ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അറസ്റ്റിലായ അമ്മയെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതിയായ കാമുകൻ ഒളിവിലാണ്.