ETV Bharat / state

ഫേസ്ബുക്ക് പോസ്റ്റിന്‍റെ മറുപടി വിവാദത്തില്‍; ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ പരാതി

'ഒരുപറ്റം രാഷ്‌ട്ര വിരുദ്ധ പാക് അനുകൂലികൾ നടത്തുന്ന പ്രോഗ്രാം എങ്ങനെയാണ് കോഴിക്കോട് പൗരാവലിയുടേതാവുക' എന്നാണ് ഡെപ്യൂട്ടി തഹസിൽദാർ സത്യപ്രകാശ് ഒരു ഫേസ്ബുക്ക്‌ പോസ്റ്റിന് മറുപടിയായി നല്‍കിയത്

ഫേസ്ബുക്ക് പോസ്റ്റ്  ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ പരാതി  complaint against revenue officer  youth congress  യൂത്ത് കോൺഗ്രസ്  കോഴിക്കോട് പൗരാവലി  kozhikode
ഫേസ്ബുക്ക് പോസ്റ്റിന്‍റെ മറുപടി വിവാദത്തില്‍; ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ പരാതി
author img

By

Published : Jan 4, 2020, 11:33 PM IST

കോഴിക്കോട്: വർഗീയ വിദ്വേഷം നിറച്ച്‌ ഫേസ്ബുക്ക്‌ പോസ്റ്റിന് മറുപടി ചെയ്‌ത ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് ഇന്നലെ നടന്ന പൗരാവലി റാലിയെ വർഗീയമായി അധിക്ഷേപിച്ച് ഫേസ്ബുക്കിലൂടെ മറുപടി പറഞ്ഞ കോഴിക്കോട് റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസിൽദാർ പി.വി സത്യപ്രകാശിന്‌ എതിരെയാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.

ഫേസ്ബുക്ക് പോസ്റ്റിന് നല്‍കിയ മറുപടി വിവാദത്തില്‍; ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നല്‍കി

യൂത്ത് കോൺഗ്രസ് കോഴിക്കോട് പാർലമെന്‍റ് മണ്ഡലം ജനറൽ സെക്രട്ടറി കെ. ഷിബുവാണ് സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ കലക്‌ടർക്കും പരാതി നൽകിയത്. കോഴിക്കോട് എംപി എം.കെ രാഘവൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എംപി വീരേന്ദ്രകുമാർ തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുത്തത്. 'ഒരു പറ്റം രാഷ്‌ട്ര വിരുദ്ധ പാക് അനുകൂലികൾ നടത്തുന്ന പ്രോഗ്രാം എങ്ങനെയാണ് കോഴിക്കോട് പൗരാവലിയുടേതാവുക' എന്നാണ് സത്യപ്രകാശ് ഒരു ഫേസ്ബുക്ക് പോസ്റ്റിന്‌ മറുപടിയായി ചോദിച്ചത്.

ഇയാൾക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടാണ് ജില്ലാ കലക്‌ടർക്ക് പരാതി നൽകിയത്. ഇയാൾ നേരത്തെ ജോലി ചെയ്‌തിരുന്ന വില്ലേജ് ഓഫീസുകളിലും സമാന രീതിയിൽ പ്രവർത്തിച്ചിരുന്നതായും യൂത്ത് കോൺഗ്രസ് പരാതിപ്പെട്ടു. സത്യപ്രകാശിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.

Intro:വർഗീയ വിദ്വേഷം നിറച്ച ഫേസ്ബുക്ക് പോസ്റ്റ് : ഡെപ്യൂട്ടി തഹസിൽദാർക്കെതിരേ യൂത്ത് കോൺഗ്രസ് പരാതി നൽകി

Body:പൗരത്വ ദേതഗതി നിയമത്തിനെതിരേ കോഴിക്കോട്ട് ഇന്നലെ നടന്ന പൗരാവലിയുടെ റാലിയെ വർഗീയമായി അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത ഡെപ്യൂട്ടി തഹസിൽദാർക്കെതിരേ യൂത്ത് കോൺഗ്രസ് പരാതി നൽകി. കോഴിക്കോട് റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസിൽദാർ പി.വി. സത്യപ്രകാശ് നെതിരേയാണ് യൂത്ത് കോൺഗ്രസ് കോഴിക്കോട് പാർലിമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി കെ. ഷിബു ആണ് സിറ്റി പോലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയത്. കോഴിക്കോട് എം പി എം.കെ. രാഘവൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.പി. വീരേന്ദ്രകുമാർ എം പി തുടങ്ങിയവർ പങ്കെടുത്ത പരിപാടിയെയാണ് സത്യപ്രകാശ് വർഗീയ, ദേശ വിരുദ്ധ നിറം നൽകി ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടത്.
ഒരു പറ്റം രാഷ്ട്ര വിരുദ്ധ, പാക് അനുകൂലികൾ നടത്തുന്ന പ്രോഗ്രാം എങ്ങിനെയാണ് കോഴിക്കോട് പൗരാവലിയുടേതാവുക എന്നാണ് സത്യപ്രകാശ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. ഇതിൽ നിയമ നടപടി ആവിശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പോലീസിന് പരാതി നൽകിയത്. ഇയാൾക്കെതിരേ വകുപ്പ്തല നടപടി ആവിശ്യപ്പെട്ടാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. ഇയാൾ നേരത്തെ ജോലി ചെയ്തിരുന്ന വില്ലേജ് ഓഫീസുകളിലും സമാന രീതിയിൽ പ്രവർത്തിച്ചിരുന്നതായും യൂത്ത് കോൺഗ്രസ് പരാതിപ്പെട്ടു. സത്യപ്രകാശ് നെതിരേ വകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.

byte_ കെ. ഷിബു
യൂത്ത് കോൺഗ്രസ് കോഴിക്കോട് പാർലിമെന്റ് ജനറൽ സെക്രട്ടറി

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.