ETV Bharat / state

സിഗരറ്റ് കവറില്‍ എംഡിഎംഎ കടത്താന്‍ ശ്രമം; വയനാട്ടില്‍ യുവാവ് അറസ്റ്റില്‍ - സിഗരറ്റ് കവറില്‍ എംഡിഎംഎ

Youth Booked In MDMA Drug Case: കോഴിക്കോട് നല്ലളം സ്വദേശിയാണ് സിഗരറ്റ് കവറിനുള്ളില്‍ എംഡിഎംഎ എന്ന രാസ ലഹരി മരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ബത്തേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്.

MDMA Drug Case In Wayanad  youth booked in mdma drug case  സിഗരറ്റ് കവറില്‍ എംഡിഎംഎ  മുത്തങ്ങയില്‍ ലഹരി വേട്ട
Youth Booked In MDMA Drug Case In Wayanad
author img

By ETV Bharat Kerala Team

Published : Jan 18, 2024, 9:28 PM IST

കോഴിക്കോട് : സിഗരറ്റ് പാക്കറ്റില്‍ നിറച്ചു കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് വയനാട്ടില്‍ പിടികൂടി. കോഴിക്കോട് നല്ലളം സിദ്ധിഖ് നിവാസില്‍ എച്ച് ഷാഹുല്‍ (26) നെയാണ് ബത്തേരി എസ് ഐ കെ വി ശശികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്(Youth Booked In MDMA Drug Case In Wayanad ).

5.29 ഗ്രാം എം.ഡി.എം.എ.ഇയാളിൽ നിന്നും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മുത്തങ്ങ ചെക്ക് പോസ്റ്റിനു സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് ഷാഹുല്‍ ഹമീദ് മയക്കുമരുന്നുമായി പിടിയിലായത്. സിഗരറ്റ് പാക്കറ്റില്‍ ഒളിപ്പിച്ച എംഡിഎംഎ ശേഖരം കോഴിക്കോട് എത്തിച്ച് ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ ഷാഹുലിന്‍റെ സംഘത്തിൽ കൂടുതല്‍ പേരുണ്ടോ എന്ന കാര്യമടക്കം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.