ETV Bharat / state

MT Vasudevan Nair| 'എംടി കഥകളുടെ പ്രത്യേകത നാട്ടിൻ പുറത്തിൻ്റെ നിഷ്‌കളങ്കമായ സൗന്ദര്യം'; പ്രചോദനവും അനുഭവങ്ങളും പങ്കുവച്ച് കെപി സുധീര - മലയാളത്തിന്‍റെ പ്രിയങ്കരനായ എഴുത്തുകാരന്‍

ജൂലൈ 15 ന് നവതി ആഘോഷിക്കുന്ന മലയാളത്തിന്‍റെ പ്രിയങ്കരനായ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരില്‍ നിന്നും ലഭിച്ച പ്രചോദനവും അനുഭവവും എഴുത്തുകാരി ഡോ.കെ.പി സുധീര ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുന്നു

MT Vasudevan Nair  Writer KP Sudheera  KP Sudheera about MT Vasudevan nair  MT Vasudevan nair and his writings  KP Sudheera  legendary Malayalam writer  Ninetieth Birthday  എംടി വാസുദേവന്‍ നായര്‍  എംടി  എംടി കഥകളുടെ പ്രത്യേകത  നാട്ടിൻ പുറത്തിൻ്റെ നിഷ്‌കളങ്കമായ സൗന്ദര്യം  പ്രചോദനവും അനുഭവങ്ങളും പങ്കുവച്ച്  കെപി സുധീര  സുധീര  നവതി ആഘോഷിക്കുന്ന  മലയാളത്തിന്‍റെ പ്രിയങ്കരനായ എഴുത്തുകാരന്‍  ഇടിവി ഭാരത്
'എംടി കഥകളുടെ പ്രത്യേകത നാട്ടിൻ പുറത്തിൻ്റെ നിഷ്‌കളങ്കമായ സൗന്ദര്യം'; കെ.പി സുധീര
author img

By

Published : Jul 14, 2023, 5:05 PM IST

Updated : Jul 15, 2023, 7:46 AM IST

എംടി വാസുദേവന്‍ നായരെക്കുറിച്ച് ഡോ.കെ.പി സുധീര സംസാരിക്കുന്നു

കോഴിക്കോട്: മലയാളത്തിൽ വീരഗാഥകൾ തീർത്ത പെരുന്തച്ചൻ എംടി വാസുദേവൻ നായർക്ക് 90 വയസ് തികഞ്ഞിരിക്കുന്നു. ഈ നവതിയിൽ അദ്ദേഹത്തിൽ നിന്ന് ലഭിച്ച പ്രചോദനവും അനുഭവവും പങ്കുവയ്ക്കുകയാണ് എഴുത്തുകാരി ഡോ.കെ.പി സുധീര. എഴുത്തിൻ്റെ ലോകത്തേക്ക് എത്തിപ്പെട്ടത് എംടിയുടെ കഥകൾ വായിച്ചുകൊണ്ടാണെന്ന് സുധീര പറയുന്നു.

നാട്ടിൻ പുറത്തിൻ്റെ നിഷ്‌കളങ്കമായ സൗന്ദര്യമാണ് എംടി കഥകളുടെ പ്രത്യേകത. അദ്ദേഹത്തിൻ്റെ കഥകൾ വായിച്ചാൽ, ചെറുപ്പകാലം മുതല്‍ കത്തുകൾ എഴുതുമായിരുന്നു. ഉടൻ മറുപടി തരുന്നതായിരുന്നു എംടിയുടെ പ്രത്യേകത. ഉള്ളിലെ കനൽ കെടാതെ സൂക്ഷിച്ച് മുൻനിര എഴുത്തുകാർക്കൊപ്പം വരണമെന്നതായിരുന്നു ലഭിച്ച ഉപദേശം. എഴുത്തിലെ പുതുതലമുറക്കാരെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ച എഴുത്തുകാരനായിരുന്ന എംടി സമൂഹത്തിന് ഏറെ പ്രസക്തി നൽകിയെന്നും സുധീര മനസുതുറന്നു.

ഞാന്‍ കണ്ട എംടി: ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു എംടിയുടെ ലോകം. അകക്കണ്ണിലൂടെ എല്ലാം കാണുന്നതായിരുന്നു രീതി. മഹാഭാരതത്തെ അവലംബിച്ച് എഴുതിയ 'രണ്ടാമൂഴം' അതിൻ്റെ വലിയ ഉദാഹരണമാണ്. അത്രയും ബലവാനായായ ഭീമസേനൻ എന്തുകൊണ്ട് രണ്ടാമനായിപ്പോയി എന്നതിൻ്റെ കണ്ടെത്തലും അതിലെ നൊമ്പരങ്ങളുമാണ് എംടി പങ്കുവച്ചത്.

അനന്തമായ വായനയുടെ പിൻബലമാണ് എംടിയുടെ എഴുത്തിൻ്റെ കരുത്ത്. വടക്കൻ പാട്ടിൽ കേട്ട ചന്തുവിനെ ചലച്ചിത്രത്തിൽ കണ്ടപ്പോൾ പ്രേക്ഷകർ ആ കഥാപാത്രത്തെ സ്നേഹിച്ചു. അത് എംടിയുടെ കാഴ്‌ചപ്പാടിൽ നിന്നും നിരീക്ഷണത്തിൽ നിന്നും പിറവിയെടുത്തതാണ്.

മനസിലൂടെ ഓടുന്ന ചിന്തകളെ പോലും പ്രതിഫലിപ്പിക്കുന്നതാണ് അദ്ദേഹത്തിൻ്റെ തിരക്കഥകൾ. എന്തിനേയും സൂക്ഷ്‌മമായും സമഗ്രമായും പഠിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നിടത്താണ് ആ സൃഷ്‌ടികൾ മഹത്തരമാകുന്നത്. അങ്ങനെ ഒരു എഴുത്തുകാരൻ വേറെയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും സുധീര പറയുന്നു.

എഴുത്തിന്‍റെ വലിയ ലോകം: വലിയ പരിവേഷങ്ങൾക്ക് അപ്പുറം പച്ചയായ ജീവിതമാണ് എംടി വരച്ചുകാണിച്ചത്. കഥകളിലെ നായകൻ്റെ ജീവിതം ദുരന്തപര്യവസാനി ആകുന്നതും അതുകൊണ്ടാണ്. അതിന് ഒരു വീര പരിവേഷം നൽകുന്നതല്ല എംടിയുടെ രീതി. തോറ്റുപോയവരെയാണ് അദ്ദേഹം കണ്ടെത്തിയതും അവതരിപ്പിച്ചതും. ഓരോരുത്തരുടേയുമുള്ളിൽ എംടിയുണ്ട്, അവരുടെ ആശംസകളുണ്ട്. എംടിയുടെ മഹിമ പറഞ്ഞാൽ അതിന് അവസാനമുണ്ടാകില്ലെന്നും സുധീര കൂട്ടിച്ചേർക്കുന്നു.

85 പുസ്‌തകങ്ങൾ പുറത്തിറക്കിയ ഡോ.കെ.പി സുധീര വലിയൊരു രചനയുടെ തിരക്കിലാണ്. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് എഴുത്തുകാരി.

എംടി നവതിയിലേക്ക്: ജൂലൈ 15 ആണ് ജനന തീയതിയെങ്കിലും കര്‍ക്കടകത്തിലെ ഉത്രട്ടാതിയെന്ന ജന്മനക്ഷത്ര നാളിനാണ് എംടി വാസുദേവന്‍ നായര്‍ പ്രാധാന്യം നൽകാറുള്ളത്. എന്നാല്‍ സാഹിത്യലോകവും വായനാസമൂഹവും അദ്ദേഹത്തിന്‍റെ നവതി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പേ തുടക്കമിട്ടുകഴിഞ്ഞു. ഇരുട്ടിന്‍റെ ആത്മാവ്, കുട്ട്യേടത്തി, നിന്‍റെ ഓര്‍മയ്ക്ക്, ബന്ധനം, വാരിക്കുഴി തുടങ്ങി മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും യാദൃശ്ചികതകളും അസ്തിത്വ പ്രതിസന്ധികളുമെല്ലാം പൊള്ളുന്ന അനുഭവങ്ങളായി ആവിഷ്‌കരിച്ച നിരവധി ശ്രദ്ധേയ കഥകള്‍ എക്കാലവും വായനക്കാരന്‍റെ ഉള്ളുലയ്ക്കുന്നുണ്ട്. അവഗണനയില്‍ ഉഴലുമ്പോഴും മനുഷ്യാന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ പോരാടുന്നവരുടെ തനിജീവിതം പകര്‍ത്തിവച്ച നോവലുകളും ആ തൂലികയില്‍ പിറന്നിട്ടുണ്ട്.

Last Updated : Jul 15, 2023, 7:46 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.