ETV Bharat / state

ICU Rape Case | 'നടക്കുന്നത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമം' ; മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യുവതി - ICU Rape Case

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്‌ടർക്കെതിരെ പരാതിക്കാരി. താൻ പറഞ്ഞ കാര്യങ്ങളൊന്നും ഡോക്‌ടർ മെഡിക്കൽ റിപ്പോർട്ടിലെഴുതിയില്ലെന്ന് അതിജീവിത

medical harras follow  kozhikode medical college icu harrasment  icu harrasment  women complaint against doctor in kozhikode  women complaint against doctor  icu harrasment  മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ്  പീഡനക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യുവതി  പീഡനക്കേസിൽ പുനരന്വേഷണം  മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം  ഐസിയു പീഡനക്കേസിൽ പുനരന്വേഷണം  ഐസിയു പീഡനം  ഐസിയു പീഡനം അന്വേഷണം  ഐസിയു പീഡനക്കേസിൽ അന്വേഷണം  അതിജീവിത  മെഡിക്കൽ കോളജ് പീഡനം  പീഡനം  medical college rape  ICU Rape Case  ICU sexual harrasment case
ICU
author img

By

Published : Jul 28, 2023, 10:41 AM IST

Updated : Jul 28, 2023, 2:22 PM IST

കോഴിക്കോട് : മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത. പീഡനത്തിന് പിന്നാലെ പരിശോധന നടത്തിയ ഡോക്‌ടര്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് യുവതിയുടെ പരാതി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് യുവതി പരാതി നല്‍കിയത്.

കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് പരാതിക്കാരി ഇത്തരമൊരു നീക്കം നടത്തിയത്. പരാതി ഉണ്ടായിരുന്നെങ്കില്‍ അന്വേഷണ ഘട്ടത്തില്‍ ബോധിപ്പിക്കേണ്ടതായിരുന്നെന്ന് പൊലീസ് യുവതിയെ അറിയിച്ചു. എന്നാൽ മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് തനിക്ക് കിട്ടിയതെന്നും അതില്‍ താന്‍ പറ‌ഞ്ഞ കാര്യങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കാണിച്ചാണ് പുതിയ പരാതി.

പ്രതിയായ അറ്റന്‍ഡറെ രക്ഷിക്കാനുളള നീക്കമാണിതെന്ന് ആരോപിച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനം. കേസിലെ പ്രധാന പ്രതിയുടേയും ഇയാൾക്ക് വേണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളുടേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയേയും സമീപിച്ചിരിക്കുകയാണ്.

അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമം : കേസിൽ അതിജീവിതയെ സ്വാധീനിക്കാനും ശ്രമം നടന്നിരുന്നു. പീഡനപരാതി ഇല്ലാതാക്കാൻ അഞ്ച് വനിത ജീവനക്കാർ ചേർന്ന് പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തുകയും സമ്മർദം ചെലുത്തുകയും ചെയ്‌തു. തുടർന്ന് ഈ അഞ്ചുപേരെയും സസ്‌പെൻഡ് ചെയ്‌തിരുന്നു. എന്നാൽ ഇവരെ തിരിച്ചെടുത്തുകൊണ്ട് ആശുപത്രി അധികൃതർ ഉത്തരവിറക്കി. ഇവർക്കെതിരെ കുറ്റം തെളിയിക്കാൻ സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് പേരെയും തിരിച്ചെടുത്തത്. എന്നാൽ ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

തുടർന്ന് യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തിരുന്നു. അതിജീവിത മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴി ഉൾപ്പടെ മാറ്റാൻ ഇവര്‍ സ്വാധീനം ചെലുത്തിയെന്ന് കുന്ദമംഗലം കോടതിയിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.

സംഭവം ഇങ്ങനെ : പീഡന പരാതി നൽകിയ യുവതിയുടെ മൊഴി തിരുത്താൻ സമ്മർദം ചെലുത്തിയ അഞ്ച് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. ഒരു നഴ്‌സിങ് അസിസ്‌റ്റന്‍റ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

തൈറോയിഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിനുള്ളിൽ വച്ച് ആശുപത്രി ജീവനക്കാരനായ വടകര സ്വദേശി ശശീന്ദ്രൻ പീഡിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് സ്ത്രീകളുടെ സർജിക്കൽ ഐസിയുവിലേക്ക് യുവതിയെ മാറ്റുകയായിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് കേസിലെ പ്രതിയായ ഈ അറ്റൻഡറാണ്.

ഇതിന് ശേഷം മടങ്ങിയ ഇയാൾ അൽപ സമയം കഴിഞ്ഞ് തിരികെവന്ന് യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതി. ശസ്ത്രക്രിയക്ക് വേണ്ടി അനസ്തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും വിട്ടുമാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയിലെത്തിയപ്പോഴാണ് വാർഡിലുണ്ടായിരുന്ന നഴ്‌സിനോട് യുവതി കാര്യം തുറന്നുപറഞ്ഞത്. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. കേസിൽ റിമാന്‍ഡിലായ പ്രതിയെ ആശുപത്രിയിൽ നിന്ന് സസ്‌പെന്‍ഡും ചെയ്‌തു.

Last Updated : Jul 28, 2023, 2:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.