ETV Bharat / state

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആരോഗ്യനില വഷളായി, ആംബുലന്‍സില്‍ പ്രസവിച്ചു - കുന്നമംഗലം

കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 എന്ന ആംബുലന്‍സിലാണ് യുവതി പ്രസവിച്ചത്.

kozhikode  woman gave birth in an ambulance  kozhikode news  kaniv 108 ambulance  ആംബുലന്‍സില്‍ പ്രസവം  കനിവ് 108 ആംബുലന്‍സ്  കുറ്റിക്കാട്ടൂർ  യുവതി ആംബുലൻസിനുള്ളിൽ പ്രസവിച്ചു  യുവതി ആംബുലൻസില്‍ പ്രസവിച്ചു  കുന്നമംഗലം  മെഡിക്കൽ കോളജ്
Ambulance
author img

By

Published : Feb 25, 2023, 8:03 AM IST

കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലൻസില്‍ പ്രസവിച്ചു. കുറ്റിക്കാട്ടൂർ സ്വദേശിനിയാണ് 108 ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്‍റെ സേവനം തേടുകയായിരുന്നു.

കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ലഭിച്ചതിന് പിന്നാലെ കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് വിവരം കൈമാറി. ആംബുലൻസ് ഡ്രൈവർ വിഷ്‌ണു, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജീന ഷെബിൻ എന്നിവർ സ്ഥലത്തെത്തി യുവതിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തിരിച്ചു.
യാത്രാമധ്യേ യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

ഉടൻ പ്രഥമ ശുശ്രൂഷ നൽകി ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.