കോഴിക്കോട്: പന്തീരാങ്കാവിൽ 22കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നാല് പേർ പീഡിപ്പിച്ചു എന്നാണ് പരാതി. ചേവായൂർ സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരാൾക്കായുള്ള അന്വേഷണം ഊർജിതമാണ്.
രണ്ട് ദിവസം മുൻപാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഒരു വർഷം മുൻപാണ് കേസിനാസ്‌പദമായ സംഭവം. നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ നഗരത്തിലെ ആഡംബര ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗത്തിനിരയാക്കി എന്നാണ് പരാതി.
ഇന്നലെ രാത്രിയോടെ പന്തീരാങ്കാവ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. യുവതിയുടെ വൈദ്യപരിശോധനയും വിശദമായ മൊഴിയും രേഖപ്പെടുത്തിയ ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുകയെന്ന് പൊലീസ് അറിയിച്ചു. ഫോൺ രേഖകളടക്കം ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നുണ്ട്.