ETV Bharat / state

കാപ്പന്‍റേത് വൈകാരിക തീരുമാനം, രാഷ്ട്രീയമല്ല; അച്ചടക്ക നടപടിയെടുക്കുമെന്നും എ.കെ ശശീന്ദ്രന്‍

മൂന്ന് ഭാരവാഹികളിൽ കൂടുതൽ മാണി സി.കാപ്പനൊപ്പമില്ലെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു

take action against mani c kappan  mani c kappan  എകെ ശശീന്ദ്രൻ  മാണി സി കാപ്പൻ  എൻസിപി  കോഴിക്കോട്  ak saseendran
പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാപ്പനെതിരെ അച്ചടക്കനടപടിയെടുക്കുമെന്ന് എകെ ശശീന്ദ്രൻ
author img

By

Published : Feb 14, 2021, 10:27 AM IST

കോഴിക്കോട്: പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന മാണി സി.കാപ്പനെതിരെ എൻസിപി അച്ചടക്ക നടപടിയെടുക്കുമെന്ന് എ.കെ ശശീന്ദ്രൻ. മാണി സി.കാപ്പൻ്റെ നിലപാട് രാഷ്ട്രീയമല്ലെന്നും വൈകാരികമാണെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിന്‍റെ ഘടകകക്ഷിയാകാനുള്ള കാപ്പന്‍റെ നീക്കത്തോട് പ്രതികരിക്കുകയായിരുന്നു എ.കെ ശശീന്ദ്രന്‍. പാലായ്ക്ക് വേണ്ടി അവകാശവാദം ഉന്നയിക്കാന്‍ എൻസിപിക്ക് അർഹതയില്ലാതാക്കിയെന്നും ഇനി പാലാ സീറ്റിനെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ പാർട്ടി രൂപീകരിക്കാനുള്ള മാണി സി.കാപ്പന്‍റെ തീരുമാനം ഉചിതമല്ല. പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും കൂടെ നേതാക്കൾ ഉണ്ടെന്ന മാണി സി കാപ്പൻ്റെ അവകാശവാദത്തിന് യുക്തിയുടെ പിൻബലമില്ലെന്നും മൂന്ന് ഭാരവാഹികളിൽ കൂടുതൽ അദ്ദേഹത്തിനൊപ്പമില്ലെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുന്ന എന്‍സിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ശശീന്ദ്രൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.