ETV Bharat / state

പട്ടാപ്പകൽ പള്ളിയത്ത് കാട്ടുപന്നിക്കൂട്ടത്തിന്‍റെ വിളയാട്ടം - പള്ളിയത്ത് കാട്ടുപന്നിക്കൂട്ടത്തിന്‍റെ വിളയാട്ടം

പള്ളിയത്ത് ടൗണിലെത്തിയ കാട്ടുപന്നിക്കൂട്ടം സമീപത്തെ സിമന്‍റ് കടയിലേക്ക് ഓടിക്കയറി സാധനങ്ങൾ കുത്തിമറിച്ചിട്ടു.

കോഴിക്കോട്  Wild boar attack  Wild boar attack at kozhikode  kozhikode latest news  kerala latest news  കാട്ടുപന്നി ആക്രമണം  കോഴിക്കോട് കാട്ടുപന്നി  പള്ളിയത്ത് ടൗണിൽ കാട്ടുപന്നി
പള്ളിയത്ത് കാട്ടുപന്നി വിളയാട്ടം
author img

By

Published : Dec 8, 2022, 12:33 PM IST

കോഴിക്കോട്: കുറ്റ്യാടി വേളത്തിനടുത്ത് പള്ളിയത്ത് ടൗണിനെ വിറപ്പിച്ച് പട്ടാപ്പകൽ കാട്ടുപന്നിക്കൂട്ടത്തിന്‍റെ വിളയാട്ടം. ബുധനാഴ്‌ച (07.12.22) പകലാണ് നാല് കാട്ടുപന്നികൾ പള്ളിയത്ത് ടൗണിൽ എത്തിയത്. ഒരു പന്നി സമീപത്തെ കടയിലേക്ക് ഓടിക്കയറി.

പള്ളിയത്ത് കാട്ടുപന്നി വിളയാട്ടം

കിഴക്കേപറമ്പത്ത് കെ.പി ഇബ്രാഹിമിന്‍റെ പോപ്പുലർ ട്രേഡേഴ്‌സ് സിമന്‍റ് കടയിലേക്കാണ് പന്നി ഓടിക്കയറിയത്. നാട്ടുകാർ ഓടിക്കൂടിയതോടെ പന്നി കടയ്ക്കുള്ളിലെ സാധനങ്ങൾ കുത്തിമറിച്ചിട്ടു. ചില്ല് വാതിൽ തകർത്ത് പുറത്തേക്ക് ഓടി.

20,000 രൂപയുടെ നഷ്‌ടം സംഭവിച്ചതായി കടയുടമ പറഞ്ഞു. സംഭവത്തിൽ കടയുടമകൾ വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്. പ്രദേശത്ത് കാട്ടുപന്നി ശല്യം കൂടിയതോടെ കർഷകരും പ്രതിഷേധത്തിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.