ETV Bharat / state

കനത്ത മഴ; മാവൂര്‍ പഞ്ചായത്തില്‍ വ്യാപക നാശം, വീടുകളില്‍ വെള്ളം കയറി - മാവൂരില്‍ ശക്തമായ മഴ

ഇരുവഴിഞ്ഞി, ചാലിയാർ, ചെറുപുഴ എന്നിവയില്‍ ജലനിരപ്പ് ഉയര്‍ന്നു. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വ്യാപക കൃഷി നാശം

Rain update Mavoor panchayat  Widespread damage in Mavoor  Rain update calicut  മാവൂര്‍ പഞ്ചായത്തില്‍ വ്യാപക നാശം  മാവൂരില്‍ ശക്തമായ മഴ  മാവൂരില്‍ മഴ
കനത്ത മഴ; മാവൂര്‍ പഞ്ചായത്തില്‍ വ്യാപക നാശം, വീടുകളില്‍ വെള്ളം കയറി
author img

By

Published : Jul 15, 2022, 5:17 PM IST

കോഴിക്കോട്: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ മാവൂരിലെയും സമീപ പ്രദേശങ്ങളിലെയും താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഇരുവഴിഞ്ഞി, ചാലിയാർ, ചെറുപുഴ എന്നിവ കര കവിഞ്ഞ്‌ ഒഴുകി. മാവൂര്‍ പഞ്ചായത്തിലെ 14-ാം വാർഡിലെ കച്ചേരിക്കുന്നിൽ ഏതാനും വീടുകളിൽ വെള്ളം കയറി. കച്ചേരിക്കുന്ന് അബ്‌ദുൽ ലത്തീഫ്, പുലിയപ്രം സത്യൻ, പുലിയപ്രം ശ്രീധരൻ, കച്ചേരിക്കുന്ന് ഉനൈസ്, ശ്രീവള്ളി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

മാവൂര്‍ പഞ്ചായത്തില്‍ വ്യാപക നാശം

ഇവർ വീട് ഒഴിഞ്ഞ് ബന്ധു വീടുകളിലേക്ക് മാറി. സമീപത്തെ മറ്റ് വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൂടുതൽ കുടുംബങ്ങൾ വീടുകള്‍ ഒഴിയേണ്ട സ്ഥിതി ഉള്ളതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുക്കം അഗസ്‌ത്യമുഴിയിൽ കാർ വെള്ളക്കെട്ടിൽ കുടുങ്ങി. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണത്തിന്‍റെ ഭാഗമായി റോഡ് ഉയർത്തിയ പ്രദേശത്തെ വെള്ളക്കെട്ടിലാണ് കാര്‍ കുടുങ്ങിയത്.

Also Read: video: വെള്ളയിൽ ഹാർബറിൽ ചുഴലിക്കാറ്റ്; തോണികള്‍ക്കും ബോട്ടുകള്‍ക്കും കേടുപാട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.