ETV Bharat / state

സംശയ നിവാരണത്തിന് വോട്ടുവണ്ടി നാദാപുരത്ത്‌

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ബോധവത്കരണം. ഒരു സമയം ഒരാള്‍ക്ക് കയറി വോട്ടിങ് മെഷീന്‍ പരിചയപ്പെടാം.

Voting vehicle  ‌വോട്ടിങ് സംശയം തീർക്കാൻ  വോട്ടുവണ്ടി  നാദാപുരം  Nadapuram  voting doubts
‌വോട്ടിങ് സംശയം തീർക്കാൻ വോട്ടുവണ്ടി നാദാപുരത്ത്
author img

By

Published : Apr 2, 2021, 8:48 PM IST

കോഴിക്കോട്: തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി വോട്ടുവണ്ടി നാദാപുരത്ത്. വി.വി.പാറ്റ്, വോട്ടിങ് മെഷീന്‍, എന്നിവയെ പരിചയപ്പെടുത്താനും വോട്ടുചെയ്യേണ്ടവിധം കാണിക്കാനുമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വോട്ടുവണ്ടി സഞ്ചരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വാഹനത്തിൽ കയറി മോഡല്‍ പോള്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ഇവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചുനല്‍കാൻ കോഴിക്കോട് കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വാഹനത്തിലുണ്ട്.

പുതുവോട്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് ഈ അവസരം വിനിയോഗിക്കാം. ഒരു താലൂക്കില്‍ രണ്ട് ദിവസമാണ് വോട്ട് വണ്ടി ഉണ്ടാവുക. പൊതുജന പങ്കാളിത്തം കൂടുന്ന പക്ഷം കൂടുതല്‍ ദിവസം വോട്ടുവണ്ടി സഞ്ചരിക്കും. സ്വീപ്‌ (സിസ്റ്റമാറ്റിക്ക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍)സെല്ലിന്‍റെ നേതൃത്വത്തിലാണ് വോട്ടുവണ്ടി സഞ്ചരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് യാത്രയും ബോധവത്കരണവും. ഒരു സമയം ഒരാള്‍ക്ക് കയറി വോട്ടിങ് മെഷീന്‍ പരിചയപ്പെടാം. ജില്ലയിലെ വിവിധ കോളജുകളിലെ എൻഎസ്എസ് വിദ്യാർഥികൾ ഒരുക്കിയ തെരുവ് നാടകവും അവതരിപ്പിച്ചു. എൻഎസ്എസ് ജില്ല കോർഡിനേറ്റർ ഷാഫി പുൽപ്പാറയുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ നാടകം അവതരിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.