ETV Bharat / state

സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ - വിഴിഞ്ഞം സമരസമിതി

സമരത്തിന് പിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടോയെന്ന ചോദ്യത്തിന്, ചില റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അതേ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രതികരിച്ചു

Minister Ahmed Dewar Kovil about vizhinjam protest  Ahmed Dewar Kovil  vizhinjam protest updation  kerala latest news  malayalam news  vizhinjam protest latest news  അഹമ്മദ് ദേവർ കോവിൽ  വിഴിഞ്ഞം സമരം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  മതസ്‌പർധ വളർത്താനും ശ്രമം  ജുഡീഷ്യൽ അന്വേഷണം  വിഴിഞ്ഞം സമരസമിതി  കോഴിക്കോട് വാർത്തകൾ
സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ
author img

By

Published : Nov 28, 2022, 11:23 AM IST

Updated : Nov 28, 2022, 11:35 AM IST

കോഴിക്കോട്: വിഴിഞ്ഞത്തെ നിർമാണ പ്രവർത്തനങ്ങൾ തടയില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുകയും ഉറപ്പ് നൽകുകയും ചെയ്‌ത് അതെല്ലാം ലംഘിച്ച ശേഷം സമരസമിതി നടത്തിയ അക്രമത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറയുന്നുന്നത് എങ്ങനെ ശരിയാകുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ. സമരത്തിന് പിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടോയെന്ന ചോദ്യത്തിന്, ചില റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അതേ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്നവർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്നെന്നും തുറമുഖ വകുപ്പ് മന്ത്രി പറഞ്ഞു.

മന്ത്രി അഹമ്മദ് ദേവർ കോവിൽ മാധ്യമങ്ങളെ കാണുന്നു

സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള വമ്പൻ പദ്ധതി നിർത്തിവയ്‌ക്കാൻ ആകില്ല. സമരം ക്രിമിനൽ സ്വഭാവത്തിലേക്ക് മാറി. ഇതിലൂടെ മതസ്‌പർധ വളർത്താനും ശ്രമം നടക്കുന്നുണ്ട്. സമര സമിതിക്കാരുടെ മത വിഭാഗത്തിൽ പെടാത്ത മറ്റ് മതക്കാരുടെ വീട് ആക്രമിക്കുന്ന സംഭവം വരെ ഉണ്ടായി.

മതസ്‌പർധ വളർത്തുന്ന ഇത്തരം സംഭവങ്ങൾ അംഗീകരിക്കില്ല. എന്നാൽ സ്ത്രീകളേയും കുട്ടികളേയും അടക്കം രംഗത്തിറക്കി സർക്കാരിനെതിരെ നടത്തുന്ന സമരം ആയതിനാൽ അടിച്ചമർത്താൻ സർക്കാർ ഉദേശിച്ചിട്ടില്ല. കോടതി ഉത്തരവ് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സമരക്കാർ പുതിയ ആവശ്യങ്ങൾ ഇപ്പോഴും ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണെണ്ണ സൗജന്യമായി നൽകണമെന്നതാണ് പുതിയ ആവശ്യം. എന്നാൽ അത് കേന്ദ്ര സർക്കാരാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

Last Updated : Nov 28, 2022, 11:35 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.