ETV Bharat / state

കല്യാണ വീട്ടിലെ പാട്ട്, ആ വൈറല്‍ ഗായകന്‍ ഇവിടെയുണ്ട്; ജീവിത വഴിയില്‍ മറന്ന പാട്ട് പൊടിതട്ടി രാജീവന്‍

viral singer Rajeevan : മകന്‍റെ സുഹൃത്ത് വീഡിയോ പങ്കുവച്ചതോടെ രാജീവന്‍ വൈറലായി. രാജീവന്, സംഗീത ലോകത്ത് തന്‍റെ സാന്നിധ്യം അറിയിക്കണമെന്ന് ആഗ്രഹം. പിന്തുണച്ച് കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും

author img

By ETV Bharat Kerala Team

Published : Jan 13, 2024, 10:17 PM IST

Instagram viral singer  viral singer Rajeevan  വൈറല്‍ ഗായന്‍ രാജീവന്‍  ഇന്‍സ്റ്റഗ്രാം വൈറല്‍ വീഡിയോ
viral-singer-rajeevan-malappuram
Instagram viral singer Rajeevan

കോഴിക്കോട് : എത്രകാലം മനസില്‍ ഒതുക്കി വച്ചാലും ഒരിക്കല്‍ അത് പുറത്തുവരും, കലയ്‌ക്ക് അങ്ങനെയൊരു സ്വഭാവമുണ്ട്. പാട്ടും സംഗീതവുമൊക്കെയാണെങ്കില്‍ പുഴപോലെ പിന്നെയത് അണപൊട്ടി ഒഴുകും. പിന്നെയവര്‍ കലാസ്‌നേഹികളിലൂടെ നാടിന്‍റെ പ്രിയപ്പെട്ടവരാകും. സോഷ്യല്‍ മീഡിയ അത്രകണ്ട് സജീവമായ ഇക്കാലത്ത് ഇതിനെല്ലാം നിമിഷ നേരം മതി. അങ്ങനെ വൈറലായ ഒരാളുണ്ട് മലപ്പുറം എടവണ്ണപ്പാറയില്‍. അവിഞ്ഞിക്കാട്ട് നെടുങ്കളത്തില്‍ രാജീവ് (Viral singer Rajeevan Malappuram).

രാജീവേട്ടനിപ്പോല്‍ നാട്ടിലെ താരമാണ്. ബാല്യം മുതല്‍ സംഗീതം മനസിലുണ്ടായിരുന്ന രാജീവന് പക്ഷേ ജീവിതം അത്ര സംഗീതസാന്ദ്രമായിരുന്നില്ല. പ്രാരാബ്‌ധം നിറഞ്ഞ ജീവിതത്തില്‍ അയാളൊരു കല്‍പ്പണിക്കാരന്‍റെ റോളിലേക്ക് മാറുകയായിരുന്നു. സംഗീതം പിന്നീട് തൊട്ടില്ല. രാജീവേട്ടന്‍റെ ഉള്ളില്‍ കുഴിച്ചുമൂടപ്പെട്ട സംഗീതം നാടറിഞ്ഞത് അപ്രതീക്ഷിതമായി.

നാട്ടിലെ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിന് ഗാനമേളക്കാര്‍ക്ക് ഒപ്പം പാടിയ പാട്ട് കയറി അങ്ങ് വൈറലായി. പിന്നാലെ ഒരു കല്യാണ വീട്ടില്‍ പാടാന്‍ അവസരം ലഭിച്ചതോടെ രാജീവന്‍റെ പാട്ട് സംഗീതാസ്വാദകര്‍ ഏറ്റെടുക്കുകയായിരുന്നു. സര്‍ഗം എന്ന ചിത്രത്തിലെ സംഗീതമേ അമര സല്ലാപമേ എന്ന പാട്ട് രാജീവന്‍ പാടുന്നത് മകന്‍റെ സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് അദ്ദേഹം താരമായത്.

പാട്ട് വൈറലായതോടെ വിദേശത്ത് നിന്നടക്കം അഭിനന്ദിച്ചുകൊണ്ട് ഫോണ്‍ വിളികള്‍ എത്തി. സംഗീത ലോകത്ത് തന്‍റെ സാന്നിധ്യം അറിയിക്കണമെന്നാണ് രാജീവന്‍റെ ആഗ്രഹം, കട്ടയ്‌ക്ക് കൂടെ കുടുംബവും സുഹൃത്തുക്കളും നാട്ടുകാരുമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.