ETV Bharat / state

കെ എം ഷാജിയുടെ വീട്ടിലെ റെയ്ഡ്; വിശദാംശങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും - അനധികൃത സ്വത്ത് സമ്പാദന കേസ്

സാമ്പത്തിക - ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ ഷാജിയുടെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു.

Vigilance raid on KM Shaji's house in illegal acquisition case  Vigilance raid on KM Shaji's house  illegal acquisition  Vigilance raid  KM Shaji  കെ എം ഷാജിയുടെ വീട്ടിലെ റെയ്ഡ്; വിശദാംശങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും  കെ എം ഷാജി  കെ എം ഷാജിയുടെ വീട്ടിലെ റെയ്ഡ്  റെയ്ഡ്  വിശദാംശങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും  അനധികൃത സ്വത്ത് സമ്പാദന കേസ്  വിജിലൻസ്
കെ എം ഷാജിയുടെ വീട്ടിലെ റെയ്ഡ്; വിശദാംശങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
author img

By

Published : Apr 13, 2021, 9:37 AM IST

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിന്‍റെ വിവരങ്ങൾ പുറത്ത്. സാമ്പത്തിക - ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ ഷാജിയുടെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു.

വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്പോർട്ട് രേഖകളും വിജിലൻസ് ശേഖരിച്ചു. പരിശോധനയിൽ കണ്ടെത്തിയ വിദേശ കറൻസികൾ മക്കളുടെ ശേഖരമാണെന്നാണ് ഷാജിയുടെ വിശദീകരണം. അരക്കോടിയോളം രൂപ ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. പരിശോധനയുടെ വിശദാംശങ്ങൾ അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും.

അതേ സമയം മുഖ്യമന്ത്രി പകപോക്കുന്നു എന്നായിരുന്നു കെ.എം ഷാജിയുടെ പ്രതികരണം. വിജിലൻസ് കണ്ടെടുത്ത പണത്തിന് രേഖയുണ്ട്. പിടിച്ചെടുത്ത പണം തിരിച്ചു തരേണ്ടി വരുമെന്നും അനധികൃതമായി ഒരുതരി സ്വത്ത് പോലും സമ്പാദിച്ചിട്ടില്ലെന്നും ഷാജി പറഞ്ഞു. ഇന്നലെ രാവിലെ ഏഴ് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.