ETV Bharat / state

തകർന്ന റോഡിൽ വിജിലൻസ് പരിശോധന; താറുമാറായി കോഴിക്കോട് - ഊട്ടി ഹ്രസ്വദൂര പാത - റോഡ് തകർന്നു

Vigilance inspection on damaged road: കോഴിക്കോട് ഊട്ടി ഹ്രസ്വ ദൂര പാത റോഡ് തകർന്നതിനെ തുടർന്ന്‌ നാട്ടുകാരും സംഘടനകളും പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന ആരംഭിച്ച്‌ വിജിലൻസ്.

Vigilance inspection  road damage  റോഡ് തകർന്നു  വിജിലൻസ് പരിശോധന
Vigilance inspection on damaged road
author img

By ETV Bharat Kerala Team

Published : Jan 7, 2024, 8:17 PM IST

തകർന്ന റോഡിൽ വിജിലൻസ് പരിശോധന

കോഴിക്കോട്: നവീകരിച്ച് ഒരാഴ്‌ചയ്ക്കകം റോഡ് തകർന്നു, നാട്ടുകാരും സംഘടനകളും പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന ആരംഭിച്ച്‌ വിജിലൻസ് (Vigilance inspection on damaged road). കോഴിക്കോട് ഊട്ടി ഹ്രസ്വ ദൂര പാതയായ മാവൂർ - കൂളിമാട് - എരഞ്ഞിമാവ് റോഡ് തകർന്നതിനെ തുടർന്നാണ് പിഡബ്ല്യുഡി ചീഫ് എഞ്ചിനിയറുടെ വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്.

രാവിലെ 11 മണിയോടുകൂടിയാണ്‌ വിജിലൻസ് മൊബൈൽ ലാബ് സ്ഥലത്തെത്തുകയും റോഡ് കൂടുതൽ തകർന്ന മൂന്ന് ഭാഗങ്ങളിൽ നിന്നും സാമ്പിൾ ശേഖരിക്കുകയും ചെയ്‌തത്. താത്തൂർ പൊയിൽ, കൂളിമാട്, എരഞ്ഞിമാവ്, പന്നിക്കോട് തുടങ്ങിയ ഭാഗങ്ങളിൽ ആണ് റോഡ് ഗതാഗതത്തിന് തടസ്സം വരുന്ന വിധത്തിൽ തകർന്നത്.
റോഡിന്‍റെ നെടുകെ ആഴത്തിൽ കീറിയ നിലയിലും റോഡ് അരികുകളിലെ ടാറിംഗ് തെന്നി നീങ്ങിയ നിലയിലും ആണ് ഉള്ളത്.

റോഡ് ടാറിങ് ചെയ്യുന്ന സമയത്ത് തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ അപാകതകൾ ചൂണ്ടിക്കാണിച്ചെങ്കിലും
അതെല്ലാം ചെവി കൊള്ളാതെയാണ് കരാറുകാർ പ്രവർത്തി പൂർത്തീകരിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. നിലവിൽ റോഡ് വിള്ളൽ വന്ന് തകർന്ന ഭാഗങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് എളുപ്പ മാർഗ്ഗമാണ് കോഴിക്കോട് - ഊട്ടി ഹ്രസ്വദൂരപ്പാത. അതുകൊണ്ടുതന്നെ
ആറ് കോടി രൂപയോളം ചിലവഴിച്ച് നവീകരിച്ച റോഡ് ഈ നിലയിൽ തകരാൻ കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പരിശോധനക്ക്‌ വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ അൻസാർ ക്വാളിറ്റി കൺട്രോൾ
സബ് ഡിവിഷൻ അസിസ്റ്റന്‍റ്‌ എക്‌സിക്യൂട്ടീവ് എൻജിനീയറിങ് വിഭാഗം എന്നിവർ നേതൃത്വം നൽകി.

ഓപ്പറേഷൻ ജംഗിൾ സഫാരി: തേക്കടിയിൽ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ പാർക്കിങ് ഗ്രൗണ്ട് ഫീസ് പിരിക്കുന്നതിലും ബോട്ട് ടിക്കറ്റ് വിൽപ്പനയിലും ക്രമക്കേട് നടക്കുന്നതായി വിജിലൻസ്. 19,500 രൂപയുടെ കുറവുള്ളതായും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

വനംവകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശന ഫീസിനത്തിലും വനവിഭവങ്ങൾ വിറ്റ് കിട്ടുന്നതിലൂടെയും ലഭിക്കുന്ന തുക ട്രഷറിയിൽ അടക്കാതെ ക്രമക്കേട് നടത്തുന്നതായി വിജിലൻസിന് പരാതി ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ജംഗിൾ സഫാരി എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തിയത്. ഇടുക്കിയിൽ എട്ട് സ്ഥലങ്ങളിലായിരുന്നു റെയ്‌ഡ് നടത്തിയത്.

ALSO READ: മിന്നല്‍ പരിശോധനയും ട്രാപ്പ് ഓപ്പറേഷനും ഹിറ്റ്; 'അകത്തായ' അഴിമതിക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയെന്ന് വിജിലന്‍സ്

ALSO READ: അയ്യപ്പഭക്തരുടെ വേഷത്തിൽ വിജിലൻസ്, 1000 രൂപ കൈക്കൂലി; കുമളി ചെക്ക് പോസ്റ്റിൽ മിന്നൽ പരിശോധന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.