കോഴിക്കോട്: വടകര പീഡനക്കേസിൽ പ്രതികളായ സി.പി.എം പ്രാദേശിക നേതാക്കളെ കോടതി റിമാൻഡ് ചെയ്തു. വടകര ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ ബാബുരാജ്, ലിജീഷ് എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
സി.പി.എം പ്രാദേശിക നേതാക്കൾ മൂന്നു മാസം മുൻപ് നിരന്തരം പീഡിപ്പിച്ചു എന്നു കാണിച്ച് കഴിഞ്ഞ ദിവസമാണ് യുവതി വടകര പൊലീസിൽ പരാതി നൽകിയത്. സി.പി.എം മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ് ലിജീഷ്. പ്രതികളെ തിങ്കളാഴ്ച പുലർച്ചെയാണ് പിടികൂടിയത്.
ബലാൽസംഗം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയായ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ചെന്നാരോപിച്ച് വടകര പൊലീസ് സ്റ്റേഷന് മുന്നിൽ ബി.ജെ.പി പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കേസിൽ പ്രതികളായ ഇരുവരെയും പാർട്ടിയിൽ നിന്ന് സി.പി.എം പുറത്താക്കിയിരുന്നു.
ALSO READ: കരിപ്പൂർ സ്വർണക്കടത്ത്; അര്‍ജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി