കോഴിക്കോട്: വടകരയില്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തുകയായിരുന്ന 2.05 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. കോട്ടപ്പള്ളി പൈങ്ങോട്ടായി പാറേമ്മല്‍ അഷ്‌കറി(28)നെയാണ് എക്‌സൈസ് റെയ്‌ഞ്ച് ഇന്‍സ്‌പെക്‌ടര്‍ കെ.കെ.ഷിജില്‍ കുമാറും സംഘവും പിടികൂടിയത്.
വടകരയിലെ കൃഷ്‌ണകൃപ കല്യാണമണ്ഡപത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കഞ്ചാവ് കോഴിക്കോട് നിന്നും വാങ്ങി, വടകരയില്‍ വിതരണത്തിനെത്തിക്കുകയായിരുന്നു. ഇയാള്‍ നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയാണെന്നും എക്‌സൈസ് അറിയിച്ചു.