കോഴിക്കോട്: ഉണ്ണികുളത്ത് നേപ്പാള്‍ സ്വദേശികളുടെ മകളെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷാ(32)ണ് ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍റെ മുകൾനിലയിൽ നിന്ന് താഴോട്ട് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമല്ല. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്വാറി തൊഴിലാളികളായ രക്ഷിതാക്കൾ സ്ഥലത്തില്ലാത്ത സമയം ഒറ്റക്കായിരുന്ന കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. കുട്ടി അപകട നില തരണം ചെയ്തു.
ഉണ്ണികുളം പീഡനം: പ്രതി അത്മഹത്യയ്ക്ക് ശ്രമിച്ചു - rape case
പോലീസ് സ്റ്റേഷന്‍റെ മുകൾനിലയിൽ നിന്ന് താഴോട്ട് ചാടിയാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.