ETV Bharat / state

മനസും മണിയറയും മാഞ്ചസ്റ്ററാണ്; റിയാസിന്‍റെ  ജീവിത മൈതാനത്തേക്ക് മണവാട്ടിയും - കോഴിക്കോട്

മാഞ്ചസ്റ്റർ യുണൈറ്റഡ് മോഡലില്‍ അലങ്കരിച്ചാണ് റിയാസിന്‍റെ മണിയറ ഒരുക്കിയത്. ഇഷ്‌ട ടീം മാഞ്ചസ്റ്റർ യുണൈറ്റഡാണങ്കിലും റിയാസിന്‍റെ ഇഷ്‌ട കളിക്കാരൻ ലയണൽ മെസ്സിയാണ്.

ഫുട്‌ബോണ പ്രേമം മണിയറയിൽ
author img

By

Published : Jul 28, 2019, 4:28 PM IST

Updated : Jul 28, 2019, 5:01 PM IST

കോഴിക്കോട്: ഫുട്ബോളിനോടും ഫുട്ബോൾ ടീമുകളോടും ഉള്ള കമ്പം സ്വന്തം മണിയറയുടെ അലങ്കാരത്തിൽ വരെ നിറയ്ക്കുകയാണ് കോഴിക്കോട്ടെ മലയോര ഗ്രാമത്തിലെ ഫുട്ബോൾ താരം. സെവൻസ് ഫുട്ബോളിൽ നിരവധി ടീമുകൾക്ക് വേണ്ടി ബൂട്ട് അണിയുന്ന തോട്ടുമുക്കം സ്വദേശി റിയാസാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ഇഷ്ട ഫുട്ബോൾ ക്ലബ്ബിനോട് ഉള്ള ആരാധന മണിയറയിലും ഒരുക്കിയത്. റിയാസിന്‍റെ മണിയറ മൊത്തം ചുവപ്പ് മയമാണിപ്പോൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ചുവപ്പ്.

മണിയറ മാത്രമല്ല. വീട്ടിലെത്തുന്ന അതിഥികളെ ആദ്യം വരവേൽക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ചുവന്ന ജഴ്സിയിൽ ആലേഖനം ചെയ്ത റിയാസിന്‍റെ പേരും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ എവേ ജഴ്സിയായ വെള്ള ജഴ്സിയിൽ ആലേഖനം ചെയ്ത മുഫീദയുടെ പേരുമാണ്. മണിയറയിലെ ബെഡ്ഷീറ്റും തലയണയും അലമാരയും എന്തിനേറെ മേൽക്കൂര പോലും മാഞ്ചസ്റ്റർ മയം. ഇഷ്‌ട ടീം മാഞ്ചസ്റ്റർ യുണൈറ്റഡാണങ്കിലും റിയാസിന്‍റെ ഇഷ്‌ട കളിക്കാരൻ ലയണൽ മെസ്സിയാണ്.

നാട്ടിലെ നിരവധി അഖിലേന്ത്യാ സെവൻസ് ടീമുകൾക്കായി പന്ത് തട്ടിയ റിയാസ് ഇപ്പോൾ കുവൈറ്റിലെ കൊറിയർ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. നാട്ടിൽ ടൗൺ ടീം അരീക്കോട്, കെആർഎസ് കോഴിക്കോട്, എഫ്‌സി കൊണ്ടോട്ടി ടീമുകൾക്കായാണ് കളിച്ചിരുന്നത്. കുവൈറ്റ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരാണ് റിയാസ് കളിക്കുന്ന എകെഎഫ്സി കുവൈറ്റ്. കേരള പ്രീമിയർ ലീഗിൽ മലപ്പുറം ബ്രദേഴ്സിന്‍റെ കളിക്കാരനാണ് ഈ വിംഗ് ബാക്ക്. കല്യാണം കഴിഞ്ഞ് റിയാസിന്‍റെ വീട്ടിലെത്തിയ മുഫീദ ഈ കാഴ്ചയെല്ലാം കണ്ട് ആദ്യം ഒന്ന് അമ്പരന്നങ്കിലും പിന്നീട് റിയാസിന്‍റെ മനസിനൊപ്പം മാഞ്ചസ്റ്ററിലേക്ക് യാത്രയായി.

Intro:സരവം മാഞ്ചസ്റ്റർ. യുണൈറ്റഡ് മയം ഇത് തോട്ടു മൂക്കം സ്വദേശി റിയാസിന്റ. മണിയറBody:

മുക്കം: ഫുട്ബോളിനോടും ഫുട്ബോൾ ടീമുകളോടും ഉള്ള കമ്പം സ്വന്തം മണിയറയുടെ അലങ്കാരത്തിൽ വരെ നിറയ്ക്കുകയാണ് മലയോരത്തെ ഒരു ഫുട്ബോൾ താരം. സെവൻസ് ഫുട്ബോളിൽ നിരവധി ടീമുകൾക്കു വേണ്ടി ബൂട്ട് അണിയുന്ന തോട്ടുമുക്കം സ്വദേശി റിയാസ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ഇഷ്ട ഫുട്ബോൾ ക്ലബ്ബിനോട് ഉള്ള ആരാധന തൻറെ പ്രിയതമയ്ക്ക് ആയി ഒരുക്കുന്ന മണിയറയിൽ വരെ ആലേഖനം ചെയ്തിരിക്കുന്നത്.
റിയാസിന്റെ മണിയറ മൊത്തം ചുവപ്പ് മയമാണിപ്പോൾ. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ചുവപ്പ്. മണിയറ മാത്രമല്ല. ഈ വീട്ടിലേക്കെത്തുന്ന അഥിതികളെ ആദ്യം വരവേൽക്കുന്നത് കോലായിലെ ചുമരിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ചുവന്ന ജഴ്സിയിൽ ആലേഖനം ചെയ്ത റിയാസിന്റെ പേരും മാഞ്ചസ്റ്റർ യുനെറ്റഡിന്റെ എവേ ജഴ്സിയായ വെള്ള ജഴ്സിയിൽ ആലേഖനം ചെയ്ത മുഫീദയുടെ പേരുമാണ്. മണിയറയിലെ ബെഡ്ഷീറ്റും തലയിണയും അലമാരിയും എന്നു വേണ്ട റൂഫും മാഞ്ചസ്റ്റർ മയം തന്നെ.
ഇഷ്ട ടീം മാഞ്ചസ്റ്റർ യുനൈറ്റഡാണങ്കിലും റിയാസിന്റെ ഇഷ്ട കളിക്കാരൻ ലയണൽ മെസ്സിയാണ്. റിയാസിന്റെ ബ്രസീൽ ,ജർമ്മൻ,സ്പെയിൻ ആരാധകരായ സുഹൃത്തുക്കൾ പക്ഷെ ആ സ്റ്റിക്കർ റൂമിൽ പതിക്കാൻ അനുവദിച്ചില്ലന്ന് മാത്രം.
നാട്ടിലെ നിരവധി അഖിലേന്ത്യാ സെവൻസ് ടീമുകൾക്കായി പന്ത് തട്ടിയ റിയാസ് ഇപ്പോൾ കുവൈറ്റിലെ കൊറിയർ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വിവാഹത്തിനായി നാട്ടിലെത്തിയത് 2 മാസം മുൻപ്. നാട്ടിൽ ടൗൺ ടീം അരീക്കോട്, കെ.ആർ.എസ് കോഴിക്കോട്, എഫ്.സി കൊണ്ടോട്ടി ടീമുകൾക്കായാണ് കളിച്ചിരുന്നത്. കുവൈറ്റ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരാണ് റിയാസ് കളിക്കുന്ന എ.കെ.എഫ്.സി.
കുവൈറ്റ് കേരള പ്രീമിയർ ലീഗിൽ മലപ്പുറം ബ്രദേഴ്സിന്റ കളിക്കാരനാണ് ഈ വിംഗ് ബാക്ക്. കല്യാണം കഴിഞ്ഞ് റിയാസിന്റ വീട്ടിലെത്തിയ മുഫീദ ഈ കാഴ്ചയെല്ലാം കണ്ട് ആദ്യം ഒന്ന് അമ്പരന്നങ്കിലും പിന്നീട് പ്രിയതമന്റെ കളി കമ്പത്തിന്റെ കോർട്ടിലും ജീവിതത്തിന്റെ കോർട്ടിലും പ്രതിരോധ നിരയിലെ സഹായിയായി മാറാനുള്ള ഒരുക്കത്തിൽ തന്നെയായിരുന്നു.

ചിത്രം: റിയാസിന്റെ മണിയറ മാഞ്ചസ്റ്റർ യുനൈറ്റഡ് മോഡൽ അലങ്കരിച്ച നിലയിൽ

2 മണിയറയിൽ റിയാസും ഭാര്യ മുഫീദയുംConclusion:ഇടിവി ഭാരതി കോഴിക്കോട്
Last Updated : Jul 28, 2019, 5:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.