കോഴിക്കോട്ട്: രാജ്യത്തെ വലിയ ഓണലൈൻ ടാക്സി ശൃംഖലയിലൊന്നായ ഊബർ ടാക്സി കോഴിക്കോട്ട് പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നു. നവംബർ മാസത്തിൽ കോഴിക്കോട്ടെ നിരത്തിൽ സർവീസ് ആരംഭിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. നവംബർ മാസം പകുതിയോടെ ജില്ലയിൽ ഊബർ ടാക്സികൾ ഓടി തുടങ്ങും. നിലവിൽ കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഊബർ ടാക്സി സർവീസ് നടത്തുന്നത്.
കോഴിക്കോട്ട് മറ്റ് ഓൺലൈൻ ടാക്സികൾ സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും പല കോണിൽ നിന്നും എതിർപ്പ് ഉയർന്നതോടെ സർവീസ് അവസാനിപ്പിക്കുകയായിരുന്നു. ഓൺ ലൈൻ ടാക്സികൾ ജില്ലയിൽ സർവീസ് നടത്തുന്നത് പരമ്പരാഗത ടാക്സി ഡ്രൈവർമാർ ചോദ്യം ചെയുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പുതിയ ഓൺലൈൻ സർവീസ് കൂടി കോഴിക്കോട്ടെത്തുമ്പോൾ ഡ്രൈവർമാരുടെ പ്രതിക്ഷേധം കൂടുമെന്നാണ് യൂണിയൻ നേതാക്കൾ പറയുന്നത്.