ETV Bharat / state

മാതൃഭൂമി സാഹിത്യ പുരസ്കാരം യു.എ. ഖാദറിന് - സാറാ ജോസഫ്

പ്രശസ്ത കവി കെ.ജി.എസ് ചെയര്‍മാനും നോവലിസ്റ്റ് സാറാ ജോസഫ്, നിരൂപകന്‍ ആഷാ മേനോന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് യു.എ. ഖാദറിനെ തിരഞ്ഞെടുത്തത്.

Award, mathrubhumi, u.a. Khader  മാതൃഭൂമി സാഹിത്യ പുരസ്കാരം യു.എ. ഖാദറിന്  മാതൃഭൂമി സാഹിത്യ പുരസ്കാരം  യു.എ. ഖാദര്‍  കെ.ജി.എസ്  സാറാ ജോസഫ്  ആഷാ മേനോന്‍
മാതൃഭൂമി സാഹിത്യ പുരസ്കാരം യു.എ. ഖാദറിന്
author img

By

Published : Dec 18, 2019, 9:01 PM IST

കോഴിക്കോട്: 2019-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം ദേശപുരാവൃത്തങ്ങളെ രചനകളിലേയ്ക്ക് സന്നിവേശിപ്പിച്ച ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ. ഖാദറിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത കവി കെ.ജി.എസ് ചെയര്‍മാനും നോവലിസ്റ്റ് സാറാ ജോസഫ്, നിരൂപകന്‍ ആഷാ മേനോന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് യു.എ. ഖാദറിനെ തിരഞ്ഞെടുത്തത്. മ്യാന്‍മാര്‍ (ബര്‍മ്മ)ക്കാരി യായ മാതാവിന്‍റെ ഈ മകന്‍ ഉത്തരകേരളത്തിന്‍റെ ഉപബോധമനസിനെ സ്വന്തം സര്‍ഗാത്മകതയുടെ ജൈവതട്ടകമാക്കിമാറ്റിയത് ലോകസാഹിത്യത്തിലെതന്നെ അപൂര്‍വ്വാനുഭവമാണ്.
കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളായി ഇദ്ദേഹത്തിന്റെ രചനകളില്‍ നിറയുന്നു. കേരളീയനായ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച യു.എ. ഖാദര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തി. കൊയിലാണ്ടി ഗവ: ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളജ് ഓഫ് ആര്‍ട്‌സില്‍ ചിത്ര കലാപഠനം നടത്തി.

ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്‍റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്ത ഖാദര്‍ 1990-ലാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചത്. നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവായ ഖാദറിന്റെ 'തൃക്കോട്ടൂര്‍ പെരുമ' മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. ഡിസംബര്‍ 30-ന് കോഴിക്കോട്ട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ടി. പത്മനാഭന്‍ മാതൃഭൂമി പുരസ്‌കാരം യു.എ. ഖാദറിന് സമര്‍പ്പിക്കും.

Intro:മാതൃഭൂമി സാഹിത്യ പുരസ്കാരം യു.എ. ഖാദറിന്Body:2019-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം ദേശപുരാവൃത്തങ്ങളെ രചനകളിലേയ്ക്ക് സന്നിവേശിപ്പിച്ച ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ. ഖാദറിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത കവി കെ.ജി.എസ് ചെയര്‍മാനും നോവലിസ്റ്റ് സാറാ ജോസഫ്, നിരൂപകന്‍ ആഷാ മേനോന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് യു.എ. ഖാദറിനെ തിരഞ്ഞെടുത്തത്. മ്യാന്‍മാര്‍ (ബര്‍മ്മ)ക്കാരി യായ മാതാവിന്റെ ഈ മകന്‍ ഉത്തരകേരളത്തിന്റെ ഉപബോധമനസ്സിനെ സ്വന്തം സര്‍ഗ്ഗാത്മകതയുടെ ജൈവതട്ടകമാക്കിമാറ്റിയത് ലോകസാഹിത്യത്തിലെതന്നെ അപൂര്‍വ്വാ നുഭവമാണ്. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളായി ഇദ്ദേഹത്തിന്റെ രചനകളില്‍ നിറയുന്നു. കേരളീയനായ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച യു.എ. ഖാദര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തി. കൊയിലാണ്ടി ഗവ: ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഓഫ് ആര്‍ട്‌സില്‍ ചിത്ര കലാപഠനം നടത്തി. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്ത ഖാദര്‍ 1990-ലാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചത്. നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവായ ഖാദറിന്റെ 'തൃക്കോട്ടൂര്‍ പെരുമ' മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. ഡിസംബര്‍ 30-ന് കോഴിക്കോട്ട് കെ.പി. കേശവ മേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ടി. പത്മനാഭന്‍ മാതൃഭൂമി പുരസ്‌കാരം യു.എ. ഖാദറിന് സമര്‍പ്പിക്കും.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.