ETV Bharat / state

കരിപ്പൂര്‍ വിമാന അപകടത്തിന് രണ്ടാണ്ട്: ദുരന്തം അതിജീവിച്ചിട്ടും ജീവിതം കരകയറാനാവാതെ ഇരകള്‍ - 2020 August 7

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ കരിപ്പൂര്‍ വിമാന അപകടം നടന്നിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. വൻ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെ കയറിയവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാൻ എയര്‍ ഇന്ത്യ അധികൃതര്‍ ഇനിയും തയ്യാറാവുന്നില്ല

പറന്നിറങ്ങിയ നടുക്കം  കരിപ്പൂര്‍ വിമാന ദുരന്തത്തിന് രണ്ടാണ്ട്  The flight disaster in Karipur airport  കരിപ്പൂര്‍ വിമാന ദുരന്തം  air disater  flight collapsed in karipur airport  runway  റണ്‍വേ  runway in karipur airport  Special Drawing Right  pilot  പൈലറ്റ്  എയര്‍ ഇന്ത്യ  സൗദി എയര്‍ലൈന്‍സ്  കരിപ്പൂര്‍ വിമാന ദുരന്തം
കരിപ്പൂര്‍ വിമാന ദുരന്തം
author img

By

Published : Aug 7, 2022, 6:48 AM IST

കോഴിക്കോട്: കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തത്തിന് രണ്ടാണ്ട്. കൊവിഡ് പിടിമുറുക്കിയ സമയത്താണ് ജനങ്ങളെ ഞെട്ടിച്ചുള്ള ആ ദുരന്തം. 2020 ഓഗസ്റ്റ് 7ന് രാത്രി എട്ടുമണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ആ ദുരന്തം പറന്നിറങ്ങിയത്. 21 പേര്‍ മരിച്ച അപകടത്തില്‍ 165 പേർക്ക് പരിക്കേറ്റിരുന്നു.

ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കനത്ത മഴയിൽ റൺവെ കാണാതെ രണ്ട് വട്ടം ലാൻഡ് ചെയ്യാതെ പറന്നുയർന്നു. വിമാനം പിന്നീട് ലാൻഡ് ചെയ്തത് സാധാരണ ലാൻഡ് ചെയ്യാൻ ഉപയോഗിക്കാത്ത പത്താമത്തെ റൺവേയിൽ. തെന്നിമാറിയ വിമാനം ചതുപ്പ് നിലവും കടന്ന് 35 മീറ്ററോളം താഴേക്ക് വീണ് 3 കഷ്ണമായി പിളര്‍ന്നു.

പറന്നിറങ്ങിയ നടുക്കത്തിന് ഇന്ന് രണ്ടാണ്ട്

വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ തകർത്ത് വിമാനത്തിന്‍റെ മുൻഭാഗം പുറത്തേക്കെത്തിയിരുന്നു. വിമാനത്തിന്‍റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരടക്കം 21 പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ പാലേരി സ്വദേശി കെ. എം അഷ്റഫ് അന്നത്തെ അനുഭവം ഇടിവി ഭാരതിനോട് പറയുമ്പോഴും കണ്ണുകളില്‍ ആ നടുക്കം വിട്ടുമാറിയിട്ടില്ല.

''പറന്നുയർന്ന സമയത്ത് തന്നെ വിമാനത്തിന്‍റെ ശബ്ദത്തിൽ തകരാറ് അനുഭവപ്പെട്ടിരുന്നു, എത്രയോ തവണ വിമാന യാത്ര ചെയ്ത തനിക്ക് അന്ന് എന്തോ ഭയമായിരുന്നു. യാത്രയിലുടനീളം പ്രാർഥനയായിരുന്നു. ഒടുവിൽ ഭയപ്പെട്ട പോലെ തന്നെ സംഭവിച്ചു. കരിപ്പൂരിൽ ഇറങ്ങാനാവാതെ രണ്ട് തവണ വിമാനം വട്ടമിട്ട് പറന്നു. ആ സമയത്തൊക്കെ വിമാനത്തിന് ഒരു പ്രത്യേക ശബ്ദമായിരുന്നു. ഒടുവിൽ അപകടത്തിലേക്കാണ് പാഞ്ഞിറങ്ങിയത്.

ബാലൻസ് തെറ്റിയതോടെ വിമാനത്തിനുള്ളിൽ നിന്നും കൂട്ടക്കരച്ചിലായിരുന്നു. പലർക്കും ബോധം നഷ്ടപ്പെട്ടു. വിമാനം പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് തന്നെ പലരും മരിച്ചതായി അഷ്റഫ് പറയുന്നു. മനോധൈര്യം ഒന്നുകൊണ്ടാണ് രക്ഷപ്പെട്ടത്.

''കരിപ്പൂർ വിമാനാപകടം ഒരു വലിയ ദുരന്തം ആകാതിരുന്നത് പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ കാരണം ആയിരുന്നു. കൊവിഡ് ഭീതി ഇല്ലാതെ പരിക്കേറ്റവരെ കിട്ടിയ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിക്കാൻ ഈ നാട്ടുകാർ മുന്നിട്ടിറങ്ങിയിരുന്നില്ലായിരുന്നെങ്കില്‍ സാഹചര്യങ്ങൾ അതീവ ഗുരുതരം ആകുമായിരുന്നെന്നും അഷ്റഫ് പറയുന്നു. എന്നാൽ പരിക്കേറ്റ് വികലാംഗരായവരോടും ഗുരുതരാവസ്ഥയിൽ തുടരുന്നവരോടും എയർ ഇന്ത്യ നീതി കാണിച്ചില്ലെന്ന് അഷ്റഫ് പറയുന്നു.

പരിക്കിന്‍റെ തോത് കണക്കാക്കി തുച്ഛമായ നഷ്ടപരിഹാരമാണ് നല്‍കിയത്. ഇതിനെതിരെ അഷ്റഫ് എയർ ഇന്ത്യ അധികൃതർക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ പരമാവധി നഷ്ടപരിഹാരം കൊടുത്ത് തീർത്തുവെന്നായിരുന്നു അവരുടെ മറുപടി.

എന്നാല്‍ അഷ്‌റഫടക്കം ദുരന്തത്തിന് ഇരയായവര്‍ തങ്ങള്‍ക്ക് അർഹമായ നഷ്ട പരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുയാണിപ്പോള്‍. ഒരു വിമാനം പറന്നുയർന്ന് യാത്ര അവസാനിക്കുന്നതിനിടയിൽ യാത്രക്കാർക്ക് ഏത് തരത്തിലുള്ള അപകടം പറ്റിയാലും 128 എസ്.ഡി.ആർ (Special Drawing Right) (ഏകദേശം ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നൽകണമെന്നതാണ് വ്യോമയാന നിയമം. പരിക്ക് പറ്റിയവരുടെ വയസോ, പരിക്കിൻ്റെ വ്യാപ്‌തിയോ, യാത്രക്കാരൻ്റെ ജോലിയോ വരുമാനമോ ഒന്നും നോക്കാതെ ഈ തുക നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്.

എന്നാൽ മംഗലാപുരം വിമാന ദുരന്തത്തിൽ എയർ ഇന്ത്യ ഈ നഷ്ടപരിഹാരം നൽകാൻ തയ്യാറായിരുന്നില്ല. ഇത് ചോദ്യം ചെയ്ത് ഒരു യാത്രക്കാരൻ കേരള ഹൈക്കോടതി സമീപിച്ചിരുന്നു. സിംഗിൾ ബഞ്ച് വിധി യാത്രക്കാർക്ക് അനുകൂലമായിരുന്നെങ്കിൽ ഡിവിഷൻ ബഞ്ച് എയർ ഇന്ത്യക്ക് അനുകൂലമായി വിധി പ്രസ്‌താവിച്ചു.

നിലവിൽ ഈ ഹർജി സുപ്രീം കോടതിയുടെ പരിഗണന കാത്തിരിക്കുകയാണ്. കരിപ്പൂർ ദുരന്തത്തിലെ ഇരകളുടെ പ്രതീക്ഷയും ഈ വിധിയിലാണ്. കരിപ്പൂർ ദുരന്തത്തിൽ പെട്ട ബഹുഭൂരിപക്ഷം പേരും എയർ ഇന്ത്യ നൽകിയ ഇടക്കാല ധന സഹായം കൈപ്പറ്റി കഴിഞ്ഞു.

എന്നാല്‍ ഏതാനും ചിലർ ഇപ്പോഴും എയർ ഇന്ത്യയുമായി തർക്കത്തിലാണ്. എന്താണ് അപകട കാരണം എന്ന കാര്യത്തിൽ രണ്ട് വർഷം കഴിയുമ്പോഴും ഒരു വ്യക്തത വന്നിട്ടില്ല. പൈലറ്റിന്‍റെ പിഴവാണ് അപകട കാരണമായി മുദ്രകുത്തപ്പെട്ടത്. എന്നാൽ റൺവെയിലെ വെള്ളക്കെട്ടും ലാൻഡിങ് സമയത്ത് എതിർ ദിശയിൽ നിന്ന് വീശിയ കാറ്റും അപകടത്തിന് കാരണമായെന്നാണ് പൈലറ്റ് അസോസിയേഷന്‍റെ വാദം.

വിമാന അപകടം യാത്രക്കാരെ മാത്രമല്ല ബാധിച്ചത്, കരിപ്പൂർ വിമാനത്താവളത്തിന്‍റെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കി. വിമാനത്താവളത്തില്‍ വലിയ വിമാനങ്ങൾ സുരക്ഷിതമായി ഇറങ്ങാൻ സാധിക്കാത്ത ഇടമാണെന്ന പ്രചരണം ശരി വയ്ക്കും വിധം വലിയ വിമാനങ്ങള്‍ ഇവിടെ ഇറക്കുന്നതിന് കേന്ദ്രം നിരോധിച്ചു.

also read: ഇന്‍ഡിഗോ വിമാനത്തിനടിയില്‍ കുടുങ്ങി ഗോ ഫസ്റ്റ് കാര്‍; ഒഴിവായത് വന്‍ ദുരന്തം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.