കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ രണ്ടു കുട്ടികൾക്ക് പരിക്ക്. കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്നിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. മലാംകുന്ന് സ്വദേശികളായ ഷംസുദ്ദീന്‍റെ മകൾ ഷിഫ ഷെറിൻ (8), മുഹമ്മദ് കുട്ടിയുടെ മകൻ അഹമ്മദ് ഷാൻ (12) എന്നിവർക്കാണ് കടിയേറ്റത്.
നായ ഇപ്പോഴും പ്രദേശത്തുകൂടി പരിഭ്രാന്തി സൃഷ്‌ടിച്ച് ഓടുകയാണ്. ഗുരുതര പരിക്കേറ്റ ഷിഫ ഷെറിനെ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.