കോഴിക്കോട്: കോട്ടൂളി മീമ്പാലക്കുന്നിൽ രണ്ട് കാട്ടുപന്നികളെ വെടി വച്ചു കൊന്നു. താമരശേരി റേഞ്ച് ഓഫീസിലെ ഷൂട്ടർ സി.എം ബാലനും സംഘവുമാണ് കാട്ടുപന്നികളെ കൊന്നത്. നാട്ടുകാരുടെ പരാതിയിലാണ് വനം വകുപ്പിന്‍റെ ഇടപെടൽ. ഈ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു.
രണ്ടാഴ്ച മുമ്പ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ആള്‍ ഇപ്പോഴും ചികിത്സയിലാണ്.
Also Read കാട്ടുപന്നികളെ വെടി വച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി