കോഴിക്കോട്: കല്ലാച്ചി പയന്തോങ്ങില്‍ രണ്ടരവയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു. കല്ലാച്ചി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍
അധ്യാപിക ജിഷ മോള്‍ അഗസ്റ്റിന്‍റെയും കണ്ണൂർ ആലക്കോട് ചമ്പനാനിക്കല്‍ സുജിത്ത് സെബാസ്റ്റ്യന്‍റെയും ഇളയ മകന്‍ ജിയാന്‍ സുജിത്ത് ആണ് മരണപ്പെട്ടത്.
ഇവര്‍ താമസിക്കുന്ന പയന്തോങ്ങിലെ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കുളത്തിൽ വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെ കുട്ടി വീഴുകയായിരുന്നു. രാവിലെ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ കുട്ടിയെ കണ്ടത്.
നാട്ടുകാര്‍ കുഞ്ഞിനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ഒരു മണിയോടെ മരണപ്പെടുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കല്ലാച്ചിയിലേക്ക് സ്ഥലം മാറി വന്നതാണ് അധ്യാപിക ജിഷ മോള്‍ അഗസ്റ്റിന്‍.
Also Read: 'പറഞ്ഞത് ഇടത് നയം, ഖേദം പ്രകടിപ്പിച്ചിട്ടില്ല'; പ്രസ്‌താവനയിൽ ഉറച്ച് മുഹമ്മദ് റിയാസ്