ETV Bharat / state

ട്രോളിങ് നിരോധനം അവസാനിച്ചിട്ടും  കടലമ്മ കനിഞ്ഞില്ല; നിരാശയിൽ മത്സ്യത്തൊഴിലാളികൾ

കാലാവസ്ഥ വ്യതിയാനം മത്സ്യബന്ധനത്തെ സാരമായി ബാധിച്ചു.

ട്രോളിങ്
author img

By

Published : Aug 8, 2019, 12:37 PM IST

Updated : Aug 8, 2019, 2:45 PM IST

കോഴിക്കോട്: രണ്ടുമാസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ കോഴിക്കോട് പുതിയാപ്പ ഹാർബറിൽ തിരിച്ചെത്തിത്തുടങ്ങി. എന്നാൽ പ്രതീക്ഷക്കൊത്ത മത്സ്യം ലഭിച്ചില്ലെന്ന നിരാശയിലാണ് മത്സ്യത്തൊഴിലാളികൾ. 52 ദിവസത്തെ വറുതിക്ക് ശേഷം കടലിൽ പോവുമ്പോൾ നിറയെ മീൻ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കാലാവസ്ഥവ്യതിയാനം മത്സ്യബന്ധനത്തെ സാരമായി ബാധിച്ചു. കഴിഞ്ഞ കൊല്ലം ഒന്നോ രണ്ടോ ദിവസങ്ങൾ കടലിൽ തങ്ങിയാൽ അത്യാവശ്യം മീൻ ലഭിച്ചിരുന്നു. അതേസമയം ഇത്തവണ അഞ്ച് ദിവസത്തിൽ അധികം കടലിൽ തങ്ങിയിട്ടും വേണ്ടത്ര മീൻ ലഭിച്ചില്ല. കിളിമീൻ, കൂന്തൽ എന്നിവ കിട്ടാനില്ല. 250 മുതൽ 300 പെട്ടി മീൻ കിട്ടിയത് ഇപ്പോൾ 15 -20 പെട്ടി ആയി കുറഞ്ഞിരിക്കുകയാണ്. മീൻ ലഭ്യത കുറഞ്ഞതിനാൽ കിട്ടിയ മീനുകളെല്ലാം വമ്പിച്ച വിലക്കാണ് വിറ്റത്. അത് മാത്രമാണ് ഇപ്പോൾ ആശ്വാസമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

കാലാവസ്ഥ വ്യതിയാനം മത്സ്യബന്ധനത്തെ സാരമായി ബാധിച്ചു

1000 മുതൽ 1500 രൂപ വിലയുണ്ടായിരുന്ന ഒരു പെട്ടി കിളിമീന് 2000 മുതൽ 2500 രൂപ കൂട്ടി. മത്സ്യ ലഭ്യത കുറവ് കാരണം കടലിൽ പോകുന്നതിനുള്ള ചെലവ് പോലും ഇവർക്ക് താങ്ങാനാകുന്നില്ല. സാധാരണ മത്തിയും അയലയും മറ്റു ചെറുമത്സ്യങ്ങളും ധാരാളമായി കിട്ടുന്ന സമയമാണിത്. എന്നാൽ മത്തി കണികാണാൻ ഇല്ല. കഴിഞ്ഞ ആഴ്ച ചെറുവള്ളക്കാർക്ക് കുഞ്ഞു അയലകളെ കിട്ടിയിരുന്നു. ചെറു മത്തിയും അയല കുഞ്ഞുങ്ങളെയും പിടിക്കരുത് എന്ന് ഫിഷറീസ് വകുപ്പ് കർശന നിർദേശം മുന്നോട്ടുവച്ചതോടെ അതിനും കഴിയാതെയായി. ട്രോളിങ് നിരോധന സമയത്ത് ലഭിക്കേണ്ട സാമ്പത്തിക ആശ്വാസ പദ്ധതിയുടെ ആദ്യഗഡുവായ ഇവർ നിക്ഷേപിച്ച 1500 രൂപ മാത്രമാണ് ലഭിച്ചത്. രണ്ടാം ഗഡുവായ 3000 രൂപ ഇതുവരെ ലഭിച്ചിട്ടില്ല. ഡീസലിന് വില വർധിപ്പിച്ചതും മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Intro:ട്രോളിങ് നിരോധനം കഴിഞ്ഞു കോഴിക്കോട് പുതിയാപ്പ ഹാർബർ വീണ്ടും സജീവമായി . പ്രതീക്ഷിച്ചത്ര മത്സ്യം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികൾ.

Body:രണ്ടുമാസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ തിരിച്ചെത്തിത്തുടങ്ങി .പ്രതീക്ഷയ്ക്കൊത്ത മത്സ്യം കിട്ടിയില്ലെങ്കിലും ചെറിയതോതിൽ എത്തിയതോടെ ഹാർബർ വീണ്ടും സജീവമായി. 52 ദിവസത്തെ വറുതിക്ക് ശേഷം കടലിൽ പോവുമ്പോൾ നിറയെ മീൻ കിട്ടും എന്നായിരുന്നു ഇവരുടെ പ്രതീക്ഷ എന്നാൽ കാലാവസ്ഥവ്യതിയാനം മത്സ്യബന്ധനത്തെ സാരമായി ബാധിച്ചു. കഴിഞ്ഞകൊല്ലം ഒന്നോ രണ്ടോ ദിവസങ്ങൾ കടലിൽ തങ്ങിയാൽ അത്യാവശ്യം മീൻ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അഞ്ച് ദിവസത്തിൽ അധികവും കടലിൽ തങ്ങിയിട്ടും വേണ്ടത്ര മീൻ ലഭിച്ചില്ല. കിളിമീൻ, കൂന്തൽ എന്നിവ കിട്ടാനില്ല. 250 മുതൽ 300 പെട്ടി മീൻ കിട്ടിയത് ഇപ്പോൾ 15 -20 പെട്ടി ആയി കുറഞ്ഞിരിക്കുകയാണ്.

byte

പ്രവീൺകുമാർ( മത്സ്യത്തൊഴിലാളി)

മീൻ ലഭ്യത കുറഞ്ഞതിനാൽ കിട്ടിയ മീനുകളെല്ലാം വമ്പിച്ച വിലയ്ക്കാണ് വിറ്റത്. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ ആശ്വാസം എന്ന് ഇവർ പറയുന്നു. 1000 മുതൽ 1500 രൂപ വിലയുണ്ടായിരുന്ന ഒരു പെട്ടി കിളിമീന് 2000 മുതൽ 2500 രൂപ കൂട്ടി. ഒരു പോക്കിന് മൂന്നു ലക്ഷത്തിലധികം ചെലവ് വരാറുണ്ട് ഇവർക്ക്. മത്സ്യ ലഭ്യത കുറവ് കാരണം ചെലവ് പോലും താങ്ങാൻ സാധിക്കുന്നില്ല. സാധാരണ മത്തിയും അയലയും മറ്റു ചെറുമത്സ്യങ്ങളും ധാരാളമായി കിട്ടുന്ന സമയമാണിത്. എന്നാൽ മത്തി കണികാണാൻ ഇല്ല. കഴിഞ്ഞ ആഴ്ച ചെറു വെള്ളക്കാർക്ക് കുഞ്ഞു അയലകളെ കിട്ടിയിരുന്നു. ചെറു മത്തിയും അയല കുഞ്ഞുങ്ങളെയും പിടിക്കരുത് എന്ന് ഫിഷറീസ് വകുപ്പ് കർശന നിർദ്ദേശം മുന്നോട്ടുവച്ചതോടെ അതിനും കഴിയാതെയായി. ട്രോളിംഗ് നിരോധന സമയത്ത് ലഭിക്കേണ്ട സാമ്പത്തിക ആശ്വാസ പദ്ധതിയുടെ ആദ്യഗഡു ആയ ഇവർ നിക്ഷേപിച്ച 1500 രൂപ മാത്രമാണ് ലഭിച്ചത്. രണ്ടാം ഗഡുവായ 3000 രൂപ ഇതുവരെ ലഭിച്ചിട്ടില്ല. ഡീസലിന് വില വർധിപ്പിച്ചതും മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതോടെ ഈമേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

Conclusion:.
Last Updated : Aug 8, 2019, 2:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.