ETV Bharat / state

താമരശ്ശേരി ചുരം റോഡിൽ ഫെബ്രുവരി 15 മുതല്‍ ഗതാഗത നിയന്ത്രണം - Thamarassery Churam

ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയാണ് ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ലക്കിടി വരെ ഗതാഗതം നിയന്ത്രിക്കും.

താമരശ്ശേരി ചുരം  ഗതാഗത നിയന്ത്രണം  താമരശ്ശേരി ചുരം റോഡിൽ ഗതാഗത നിയന്ത്രണം  Traffic control on Thamarassery Churam Road  Thamarassery Churam  Traffic control
താമരശ്ശേരി ചുരം റോഡിൽ ഫെബ്രുവരി 15 മുതല്‍ ഗതാഗത നിയന്ത്രണം
author img

By

Published : Feb 12, 2021, 12:12 PM IST

കോഴിക്കോട്: താമരശ്ശേരി ചുരം റോഡ് (എന്‍ എച്ച് 766) ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ ഗതാഗത നിയന്ത്രണം. അടിവാരം (45/00) മുതല്‍ ലക്കിടി (57/00) വരെ ഗതാഗതം നിയന്ത്രിക്കും. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയിൽ നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴിയും, മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂരില്‍ നിന്ന് നാടുകാണി ചുരം വഴിയും പോകണമെന്നാണ് നിർദേശം.

രാവിലെ അഞ്ച് മുതല്‍ രാത്രി പത്ത് വരെ എല്ലാവിധ ചരക്കുവാഹനങ്ങളും അടിവാരം മുതല്‍ ലക്കിടിവരെ പൂര്‍ണമായി നിരോധിച്ചു. ബസുകൾ രാവിലെ അഞ്ചുമുതല്‍ പത്ത് മണി വരെ അടിവാരം മുതല്‍ ലക്കിടി വരെ റീച്ചില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല. ഈ കാലയളവില്‍ അടിവാരം മുതല്‍ ലക്കിടി വരെ കെ.എസ്.ആര്‍.ടി.സി മിനിബസുകള്‍ ഏര്‍പ്പെടുത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.