ETV Bharat / state

പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും; എലത്തൂർ പ്രതിസന്ധി തുടരുന്നു

author img

By

Published : Mar 22, 2021, 8:50 AM IST

പ്രശ്‌ന പരിഹാരത്തിനായി കെപിസിസി തിരക്കിട്ട ചർച്ചകൾ നടത്തുകയാണ്. എൻ.സി.കെയുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ വീണ്ടും സംസാരിക്കും. സീറ്റ് വിട്ട് നൽകില്ല എന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു

today is the last day to withdraw the nomination papers  nomination papers  elathur issue  എലത്തൂർ പ്രതിസന്ധി തുടരുന്നു  പത്രിക പിൻവലിക്കാനുള്ള സമയം ഇന്നും കൂടി  പത്രിക പിൻവലിക്കാം  എലത്തൂർ
പത്രിക പിൻവലിക്കാനുള്ള സമയം ഇന്നും കൂടി; എലത്തൂർ പ്രതിസന്ധി തുടരുന്നു

കോഴിക്കോട്: നാമനിർദേശ പത്രിക പിൻവലിക്കാള്ള സമയം ഇന്ന് മൂന്ന് മണിക്ക് അവസാനിക്കാനിരിക്കെ എലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് പ്രതിസന്ധി തുടരുന്നു. പ്രശ്‌ന പരിഹാരത്തിനായി കെപിസിസി തിരക്കിട്ട ചർച്ചകൾ നടത്തുകയാണ്. മണ്ഡലത്തിൽ ഉൾപെടുന്ന ബൂത്ത്, ബ്ലോക്ക്, ഡിസിസി ഭാരവാഹികളുടെ യോഗം ഇന്ന് ചേരും.

സമാന്തര സ്ഥാനാർഥിയെ നിർത്തിയ കോൺഗ്രസ്‌ പ്രാദേശിക ഘടകത്തെ അനുനയിപ്പിക്കാൻ കെപിസിസി നടത്തിയ അനുനയ ശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല. എൻ.സി.കെയുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ വീണ്ടും സംസാരിക്കും. സീറ്റ് വിട്ട് നൽകില്ല എന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു. പത്രിക നൽകിയ ഭാരതീയ നാഷണൽ ജനതാദളും സമവായമെന്ന നിലയിൽ സീറ്റിന് അവശ്യമുന്നയിക്കുന്നുണ്ട്. സീറ്റ് ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കാനും ആലോചന നടക്കുന്നുണ്ട്. സനിൽ റാഷിയാണ് മത്സര രംഗത്തുള്ളത്.

എലത്തൂര്‍ സീറ്റ് മാണി സി കാപ്പന്‍റെ എന്‍.സി.കെയ്ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. കെപിസിസി നിർവാഹക സമിതി അംഗം യുവി ദിനേശ് മണി പത്രിക സമർപ്പിച്ചതോടെ എൻസികെ സ്ഥാനാർഥി സുൽഫീക്കർ മയൂരിക്ക് പ്രചാരണം ആരംഭിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.