ETV Bharat / state

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; മൂന്നുപേര്‍ പിടിയിൽ

കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി സൈഫുദ്ദീന്‍ എന്നിവരാണ് പിടിയിലായത്

Three arrested for kidnapping expatriate in quilandy  പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം  പ്രവാസിയെ തട്ടിക്കൊണ്ട് പോയ മൂന്നുപേര്‍ പിടിയിൽ  കൊടുവള്ളി
കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; മൂന്നുപേര്‍ പിടിയിൽ
author img

By

Published : Jul 14, 2021, 9:22 PM IST

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കൊടുവള്ളി സ്വദേശി നൗഷാദ്, മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി സൈഫുദ്ദീന്‍ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ALSO READ: പ്രവാസിയെ തട്ടിക്കൊണ്ട് പോയതായി പരാതി;പിന്നിൽ കൊടുവള്ളി സംഘമെന്ന്‌ സൂചന

ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ട് പോകൽ. കൊടുവള്ളിയിൽ നിന്നെത്തിയ സംഘമാണ് ഇതിന് പിന്നിലെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

ALSO READ: പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; അഷ്റഫിനെ വിട്ടയച്ചു

തട്ടിക്കൊണ്ട് പോകാൻ വന്ന സംഘം അഷ്റ‌ഫ് വിദേശത്ത് നിന്നും സ്വർണം കൊണ്ട് വന്നിരുന്നെന്നും ഇത് കൊടുവള്ളിയിൽ എത്തിച്ചില്ലെന്നും പറഞ്ഞ് ഭീഷണി ഉയർത്തിയിരുന്നു. തുടർന്ന് തോക്ക് ചൂണ്ടിയാണ് അഷ്റഫിനെ കൊണ്ട് പോയതെന്ന് സഹോദരൻ സിദ്ദിഖ് കൊയിലാണ്ടി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

ALSO READ: പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവം; കൂടുതല്‍ തെളിവുകള്‍ പുറത്ത്

എന്നാൽ ഇന്ന് പുലർച്ചെ അഷ്റഫിനെ സംഘം വിട്ടയച്ചിരുന്നു. കോഴിക്കോട് കുന്ദമംഗലത്ത് പുലർച്ചെ ഇയാളെ ഇറക്കി വിടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.