ETV Bharat / state

Thottilpalam Rape Case : 19 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ സംഭവം : ജുനൈദിനായി ലുക്ക് ഔട്ട് നോട്ടിസ് - Police issues Look Out Notice for Junaid

19കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയത്. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി ജുനൈദ് ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുകയായിരുന്നു

Police issues Look Out Notice for Junaid who Abducted Girl student and raped
thottilpalam-rape-case-police-issues-look-out-notice-for-accused-junaid
author img

By ETV Bharat Kerala Team

Published : Aug 26, 2023, 10:17 AM IST

കോഴിക്കോട് : തൊട്ടിൽപ്പാലം പീഡനക്കേസിൽ പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി പൊലീസ്. കുണ്ടുതോട് ഉണ്ണിത്താൻകണ്ടി യു.കെ ജുനൈദിനെ(25) ആണ് പൊലീസ് തിരയുന്നത്. വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പ്രതി ജുനൈദിനെതിരായ പരാതി.
പീഡനത്തിന് ശേഷം ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നും എഫ്ഐആറിലുണ്ട്. വീട്ടിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തതിനാൽ ഇതുമായി ബന്ധപ്പെട്ട കേസും ജുനൈദിനെതിരെ ചുമത്തിയിട്ടുണ്ട്. നാദാപുരം ഡിവൈഎസ്‍പി വി.വി ലതീഷിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയത്. പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ക്രൂര പീഡനത്തിന് ഇരയായ പത്തൊൻപതുകാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.പെൺകുട്ടിയെ കാണാതായെന്ന കുടുംബത്തിൻ്റെ പരാതിയിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജുനൈദിന്‍റെ വീട്ടിൽവച്ച് വിവസ്ത്രയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്.

പൊലീസ് വാതിൽ തകർത്താണ് പെൺകുട്ടിയെ രക്ഷിച്ചത്. രക്ഷിതാക്കൾ വിദേശത്തായതിനാൽ ജുനൈദ് വീട്ടിൽ ഒറ്റയ്ക്കാ‌യിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതി ലഹരി സംഘത്തിലെ കണ്ണിയാണെന്നാണ് പൊലീസ് പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.