കോഴിക്കോട്: തൊട്ടിൽപ്പാലത്ത് വൻതോതിൽ സ്ഫോടക ശേഖരം പിടികൂടി. കായക്കൊടി കോവുക്കുന്നിലെ തുണ്ടിയിൽ മഹമ്മൂദിന്റെ വീടിനോട് ചേർന്ന് അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്.
കണ്ടെടുത്തവയിൽ 380 ജലാറ്റിൻ സ്റ്റിക്കുകളും, 380 ഇലക്ട്രിക്ക് ഡിറ്റനേറ്ററുകളും ഉൾപ്പടുന്നു. പാനൂർ പൊലീസിൽ നിന്നും തൊട്ടിൽപ്പാലം പൊലീസിന് സ്ഫോടക ശേഖരത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.