കോഴിക്കോട്: യുഎപിഎ ചുമത്തി പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്‌ത വിദ്യാർഥിയുടെ വീട്ടിൽ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് രഹസ്യ സന്ദർശനം നടത്തി. തിരുവണ്ണൂർ പാലാട്ട് നഗറിൽ അലൻ ഷുഹൈബിന്റെ വീട്ടിലാണ് രാത്രി എട്ടോടെ മന്ത്രി ഗൺമാനോടൊപ്പം എത്തിയത്. മന്ത്രി വീട് സന്ദർശിക്കുന്നതിനെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ചിനും പൊലീസിനും സിപിഎം സൗത്ത് ഏരിയ സെക്രട്ടറി മുസാഫിർ അഹമ്മദിനും വിവരം ലഭിച്ചിരുന്നില്ല. അലൻ ഷുഹൈബിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചാണ് മന്ത്രി മടങ്ങിയത്. യുഎപിഎ കരിനിയമം ചുമത്തിയതിനോട് യോജിപ്പില്ലെന്നും അത് പിൻവലിക്കാനാവശ്യമായ നടപി സ്വീകരിക്കുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു. മന്ത്രിക്ക് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനും അലന്‍റെ വീട് സന്ദർശിച്ചു.
യുഎപിഎ ചുമത്തിയ വിദ്യാർഥിയുടെ വീട്ടിൽ മന്ത്രിയുടെ രഹസ്യ സന്ദർശനം - യുഎപിഎ:അറസ്റ്റ് ചെയ്‌ത വിദ്യാർഥിയുടെ വീട്ടിൽ ധനമന്ത്രിയുടെ രഹസ്യ സന്ദർശനം
യുഎപിഎ കരിനിയമം ചുമത്തിയതിനോട് യോജിപ്പില്ലെന്നും അത് പിൻവലിക്കാനാവശ്യമായ നടപി സ്വീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് കുടുംബത്തെ അറിയിച്ചു
കോഴിക്കോട്: യുഎപിഎ ചുമത്തി പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്‌ത വിദ്യാർഥിയുടെ വീട്ടിൽ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് രഹസ്യ സന്ദർശനം നടത്തി. തിരുവണ്ണൂർ പാലാട്ട് നഗറിൽ അലൻ ഷുഹൈബിന്റെ വീട്ടിലാണ് രാത്രി എട്ടോടെ മന്ത്രി ഗൺമാനോടൊപ്പം എത്തിയത്. മന്ത്രി വീട് സന്ദർശിക്കുന്നതിനെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ചിനും പൊലീസിനും സിപിഎം സൗത്ത് ഏരിയ സെക്രട്ടറി മുസാഫിർ അഹമ്മദിനും വിവരം ലഭിച്ചിരുന്നില്ല. അലൻ ഷുഹൈബിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചാണ് മന്ത്രി മടങ്ങിയത്. യുഎപിഎ കരിനിയമം ചുമത്തിയതിനോട് യോജിപ്പില്ലെന്നും അത് പിൻവലിക്കാനാവശ്യമായ നടപി സ്വീകരിക്കുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു. മന്ത്രിക്ക് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനും അലന്‍റെ വീട് സന്ദർശിച്ചു.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്