ETV Bharat / state

വീട്ടുജോലിക്കെത്തിയ പതിമൂന്നുകാരിക്ക് ക്രൂരമര്‍ദനം; ഡോക്‌ടര്‍ ദമ്പതിമാര്‍ അറസ്റ്റില്‍ - കേരള വാര്‍ത്തകള്‍

നാല് മാസം മുമ്പാണ് വീട്ടുജോലിക്കായി അലിഗഡ് സ്വദേശിയായ പതിമൂന്നുകാരി പന്തീരാങ്കാവെത്തിയത്.

doctor arrest  Thirteen year old brutally beaten in kozhikode  പതിമൂന്നുകാരിക്ക് ക്രൂരമര്‍ദനം  ദമ്പതികള്‍ അറസ്റ്റില്‍  അലിഗഡ് സ്വദേശി  പതിമൂന്നുകാരി  കോഴിക്കോട്  കോഴിക്കോട് വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  kerala news updates
വീട്ടുജോലിക്കെത്തിയ പതിമൂന്നുകാരിക്ക് ക്രൂരമര്‍ദനം; ഡോക്‌ടര്‍ ദമ്പതിമാര്‍ അറസ്റ്റില്‍
author img

By

Published : Sep 22, 2022, 10:05 AM IST

കോഴിക്കോട്: പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച ഡോക്‌ടര്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ഡോക്‌ടര്‍ മിർസ മുഹമ്മദ് കമ്രാൻ (40) ഭാര്യ റുമാന (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് ആദ്യവാരമാണ് അലിഗഡ് സ്വദേശിയായ പതിമൂന്നുകാരിയെ വീട്ടുജോലിക്കായി ഡോക്‌ടറുടെ പന്തീരാങ്കാവിലെ ഫ്ലാറ്റിലെത്തിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെണ്‍കുട്ടിക്ക് വീട്ടുകാരില്‍ നിന്ന് ക്രൂര മര്‍ദമേല്‍ക്കുന്ന കാര്യം അയല്‍വാസികളാണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഇന്നലെ (സെപ്‌റ്റംബര്‍ 21) രാത്രി കോഴിക്കോട് വെള്ളിമാട്‌കുന്നിലെ ബാലിക മന്ദിരത്തിലേക്ക് മാറ്റി. ഡോക്‌ടറും ഭാര്യയും തന്നെ ചട്ടുകം ചൂടാക്കി പൊളിച്ചെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

തുടര്‍ന്ന് കുട്ടിക്കടത്ത്, തടങ്കലില്‍ വെക്കല്‍, ക്രൂരമായി മുറിവേല്‍പ്പിക്കല്‍, ബാല വേല എന്നിവക്ക് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഡോക്‌ടര്‍ മിർസാ മുഹമ്മദ് കമ്രാൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.