കോഴിക്കോട്: ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിൽ തെറ്റില്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. അമേരിക്കൻ കമ്പനിയെ കുറിച്ച് അന്വേഷിക്കാൻ കത്തയച്ചതിൽ എന്താണ് തെറ്റ്. സർക്കാരിന്‍റെ നയമാണ് ഉദ്യോഗസ്ഥർ നടപ്പാക്കേണ്ടത്. അതിന് ഉദ്യോഗസ്ഥനെ ബലിയാടാക്കി എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
കരാറിന് പിന്നിൽ ഗൂഡ ലക്ഷ്യമുണ്ട്. കെഎസ്ഐഎന്‍സി എന്തിന് ഓർഡർ കൊടുത്തു. 400 ട്രോളർ നിർമിക്കും എന്ന് വിവരമുള്ള ആരെങ്കിലും കരാർ ഉണ്ടാക്കുമോ. ഐഎഎസ്സുകാർക്ക് മിനിമം ബോധം വേണമെന്നും കെഎസ്ഐഎന്‍സി എം.ഡി എൻ. പ്രശാന്തിനെ പേരെടുത്ത് പറയാതെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിമർശിച്ചു . വെള്ളയിൽ ഹാർബർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോപണങ്ങളിൽ പ്രതിഷേധിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് നേരെ കോഴിക്കോട് യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി കാണിച്ചു.