കോഴിക്കോട് : ആഭ്യന്തരവകുപ്പില്‍ പോരായ്മകളുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസില്‍ ചിലര്‍ക്ക് തെറ്റായ സമീപനമുണ്ടെന്നും ഇവരെ തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പൊലീസ് സേനയെ ആകെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. സി.പി.എം കോഴിക്കോട് ജില്ല സമ്മേളനത്തിന്‍റെ മറുപടി പ്രസംഗത്തിലായിരുന്നു പരാമര്‍ശം.
അകാരണമായി ആരേയും ജയിലില്‍ അടയ്ക്കണമെന്നില്ലെന്നും യു.എ.പി.എ കേസില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നൽകി. സിപിഎം ഇടുക്കി, കോഴിക്കോട് ജില്ലാ സമ്മേളനങ്ങളിലാണ് ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്.
ALSO READ:പ്രതിപക്ഷ നേതാവിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു ; പൈലറ്റ് വാഹനം ഉൾപ്പടെ അനുവദിച്ച് ഉത്തരവ്
പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്ന ന്യായമായ വിഷയങ്ങളിൽ പോലും പൊലീസ് അനീതിയാണ് കാണിക്കുന്നതെന്നും ചെയ്യാത്ത കുറ്റത്തിന് പ്രതി ചേർക്കുന്ന സാഹചര്യമുണ്ടെന്നും വിമർശനം ഉയർന്നിരുന്നു.
പന്തീരാങ്കാവ് കേസിൽ അലൻ ശുഹൈബ് - താഹ ഫസൽ എന്നിവർക്കെതിരെ എന്ത് തെളിവാണുള്ളതെന്ന് ഇതുവരെ വ്യക്തമാക്കാൻ പൊലീസിന് സാധിച്ചില്ലെന്നും യുഎപിഎ ചുമത്തുന്നതിൽ ദേശീയനയം തന്നെയാണോ സംസ്ഥാനത്ത് പാർട്ടി നടപ്പാക്കുന്നതെന്നും പ്രതിനിധികൾ ചോദിച്ചിരുന്നു.